കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിഹാര്‍ ജയിലില്‍ 39 പ്രസവം നടന്നിട്ടുണ്ട്... സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് ദില്ലി പോലീസ്

  • By Desk
Google Oneindia Malayalam News

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ കോഓഡിനേഷന്‍ കമ്മിറ്റി അംഗം സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ്. ഗര്‍ഭിണിയായ അവര്‍ക്ക് ജാമ്യം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ തിഹാര്‍ ജയിലില്‍ 39 പ്രസവങ്ങള്‍ നടന്നിട്ടുണ്ടെന്നും സഫൂറക്ക് മാത്രം പ്രത്യേക പരിഗണന നല്‍കാന്‍ സാധിക്കില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു.

S

ഫെബ്രുവരിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഏപ്രില്‍ പത്തിനാണ് സഫൂറയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ എംഫില്‍ വിദ്യാര്‍ഥിനിയായ സഫൂറ നാല് മാസം ഗര്‍ഭിണിയായിരുന്നു. ഇവര്‍ക്കെതിരെ യുഎപിഎ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ജാമ്യം ലഭിക്കാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഗര്‍ഭിണിയാണെന്ന കാര്യം ചൂണ്ടിക്കാട്ടി സഫൂറ ചെയ്ത കുറ്റം മയപ്പെടുത്താന്‍ സാധിക്കില്ലെന്ന് ദില്ലി പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

'ചര്‍ച്ചയ്ക്കിടെ ചതി': ചൈനയുടെ രഹസ്യനീക്കം, യുദ്ധവിമാനങ്ങളും ബോംബറുകളും, ഒരുങ്ങി ഇന്ത്യയും'ചര്‍ച്ചയ്ക്കിടെ ചതി': ചൈനയുടെ രഹസ്യനീക്കം, യുദ്ധവിമാനങ്ങളും ബോംബറുകളും, ഒരുങ്ങി ഇന്ത്യയും

Recommended Video

cmsvideo
സുരേന്ദര്‍ മോദിയോ അതോ സറണ്ടർ മോദിയോ? | Oneindia Malayalam

സഫൂറയ്ക്ക് ജയിലില്‍ മതിയായ ആരോഗ്യ പരിരക്ഷ നല്‍കുന്നുണ്ട്. ഗുരുതരമായ കുറ്റമാണ് അവര്‍ക്കെതിരെയുള്ളത്. ഗര്‍ഭിണിയാണ് എന്ന കാരണത്താല്‍ ഇളവ് നല്‍കരുത്. ദില്ലിയിലെ തിഹാര്‍ ജയിലില്‍ പത്ത് വര്‍ഷത്തിനിടെ 39 പ്രസവങ്ങള്‍ നടന്നിട്ടുണ്ട്. പ്രത്യേക പരിഗണന നല്‍കേണ്ട കാര്യങ്ങളൊന്നും സഫൂറ സര്‍ഗാറിന്റെ കാര്യത്തില്‍ ഇല്ല. തിഹാര്‍ ജയിലിലെ പ്രത്യേക സെല്ലിലാണ് സഫൂറയെ പാര്‍പ്പിച്ചിരിക്കുന്നത്. അവര്‍ തനിച്ചാണ് ആ സെല്ലിലുള്ളത്. ഡോക്ടര്‍മാര്‍ പതിവായി പരിശോധന നടത്തുന്നുണ്ട്. മതിയായ ഭക്ഷണവും ചികില്‍സയും ലഭ്യമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നും പോലീസ് ആവശ്യപ്പെട്ടു.

ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; 5000 കോടി തുലാസില്‍, ഇന്ത്യ പണി തുടങ്ങിയതേയുള്ളൂ...ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; 5000 കോടി തുലാസില്‍, ഇന്ത്യ പണി തുടങ്ങിയതേയുള്ളൂ...

ദില്ലിയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ സഫൂറ സര്‍ഗാര്‍ ശ്രമിച്ചതിന് വ്യക്തമായ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനാണ് അവര്‍ ശ്രമിച്ചത്. അതിന് വേണ്ടി നിയമവിരുദ്ധമായ ശ്രമങ്ങള്‍ നടത്തി. പ്രകോപനപരമായ പ്രസംഗങ്ങളാണ് സഫൂറ സര്‍ഗാര്‍ നടത്തിയത്. സാമുദായിക ഐക്യം തകര്‍ക്കാനും അവര്‍ ശ്രമിച്ചു. സിഎഎ പിന്‍വലിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് സഫൂറ സര്‍ഗാര്‍ പ്രവര്‍ത്തിച്ചതെന്നും പോലീസ് കോടതിയില്‍ ബോധിപ്പിച്ചു.

'സുരേന്ദര്‍ മോദി', രാഹുലിന്റെ ട്വീറ്റ് ട്രെന്‍ഡിങ്; പ്രതികരിച്ച് വെട്ടിലായി ബിജെപി നേതാക്കള്‍'സുരേന്ദര്‍ മോദി', രാഹുലിന്റെ ട്വീറ്റ് ട്രെന്‍ഡിങ്; പ്രതികരിച്ച് വെട്ടിലായി ബിജെപി നേതാക്കള്‍

English summary
Delhi Riots: Police Opposed Safoora Zargar Bail plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X