കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം: പരിക്കേറ്റവരെ നിർബന്ധിച്ച് ദേശീയ ഗാനം പാടിപ്പിച്ച പോലീസുകാരെ ഇനിയും കണ്ടെത്തിയില്ല

Google Oneindia Malayalam News

ദില്ലി: ദില്ലി കലാപത്തിനിടയില്‍ പരിക്കേറ്റ പ്രതിഷേധക്കാരെ ദേശീയഗാനം ആലപിക്കാൻ നിർബന്ധിച്ച പോലീസുകാരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന വാദവുമായി ദില്ലി പൊലീസ് ഹൈക്കോടതിയില്‍. വീഡിയോയില്‍ കാണുന്ന യുവാക്കളില്‍ ഫൈസാന്‍ എന്ന യുവാവിന് കലാപത്തിനിടെ പരിക്കേല്‍ക്കുകയും ഇദ്ദേഹം പിന്നീട് മരണപ്പെടുകയും ചെയ്തിരുന്നു. ഫൈസാന്‍റെ മരണം സംബന്ധിച്ച് എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് അമ്മ കിസ്മാതുൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു പൊലിസീന്‍റെ വിചിത്രമായ വാദം.

സാലറിയും വിരമിക്കല്‍ സമ്പാദ്യവും വീട്ടിലെത്തുന്നത് കുറയും , ബജറ്റിനൊപ്പം വേജ് കോഡും കൂടി വന്നാല്‍ . . . .സാലറിയും വിരമിക്കല്‍ സമ്പാദ്യവും വീട്ടിലെത്തുന്നത് കുറയും , ബജറ്റിനൊപ്പം വേജ് കോഡും കൂടി വന്നാല്‍ . . . .

ഒരു വര്‍ഷം കഴിഞ്ഞിട്ടും വീഡിയോയിലെ പൊലിസുകാരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. ലഭ്യമായ നാല് വീഡിയോ ക്ലിപ്പുകളിൽ ഒന്നില്‍ പോലും പോലീസുകാരുടെയൊന്നും മുഖം വ്യക്തമല്ലെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ്.

delhiviolenc

പുറത്ത് വന്ന വീഡിയോ ക്ലിപ്പുകളിൽ, പോലീസ് യൂണിഫോമിലുള്ളവർ ഫൈസാനെയും മറ്റ് നാല് വ്യക്തികളെയും ആക്രമിക്കുന്നതായി കാണാം, ഫർഹാൻ, കൗസർ, റാഫിക്, വസീം എന്നവരാണ് ഫൈസാനൊപ്പം ഉണ്ടായിരുന്നത്. ഈ നാല് ക്ലിപ്പുകളിൽ മൂന്നെണ്ണം വിദൂരമായി ചിത്രീകരിച്ച വീഡിയോകളാണ്. ഇതില്‍ ഉദ്യോഗസ്ഥരുടെ ദ്യശ്യങ്ങള്‍ വ്യക്തയില്ലാത്തതാണ്. ഹെൽമെറ്റില്ലാതെ കാണപ്പെടുന്ന ഒരാളൊഴികെ മറ്റെല്ലാവരും ഹെൽമെറ്റും സുരക്ഷാ ഗാഡ്‌ജെറ്റുകളും ധരിച്ചിട്ടുണ്ട്. നാലാമത്തെ ക്ലിപ്പ് വ്യക്തയുള്ളതാണെങ്കിലും പോലീസുകാരുടെ മുഖമോ നെയിം പ്ലേറ്റുകളോ കാണാൻ കഴിയിയുന്നില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു.

അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്

ഹെൽമെറ്റ് നമ്പറുകളിലൂടെയും യൂണിഫോം ബാഡ്ജുകളിലൂടെയും ആക്രമണകാരികളെ കണ്ടെത്താൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയതായും ദില്ലി പോലീസ് അറിയിച്ചു. സാമുദായിക സംഘർഷങ്ങൾ കാരണം ഫൈസനെയും മറ്റുള്ളവരെയും അവരുടെ സ്വന്തം ആഗ്രഹപ്രകാരം ജ്യോതി നഗർ പോലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരുന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു. ജ്യോതി നഗർ പോലീസ് സ്റ്റേഷന്റെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് യോഗേഷ് ഖന്ന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സി ബി എസ്‌ എ സി 10,12 ക്ലാസുകളിലെ പരീക്ഷ ടൈം ടേബിള്‍ നാളെ പ്രസിദ്ധീകരിക്കും; ഹാള്‍ടിക്കറ്റുകള്‍ ഏപ്രിലില്‍സി ബി എസ്‌ എ സി 10,12 ക്ലാസുകളിലെ പരീക്ഷ ടൈം ടേബിള്‍ നാളെ പ്രസിദ്ധീകരിക്കും; ഹാള്‍ടിക്കറ്റുകള്‍ ഏപ്രിലില്‍

 അയോധ്യ ക്ഷേത്രത്തിന് ഫണ്ട് പിരിച്ച് ആര്‍എസ്എസ്; ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്, വിവാദം അയോധ്യ ക്ഷേത്രത്തിന് ഫണ്ട് പിരിച്ച് ആര്‍എസ്എസ്; ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്, വിവാദം

Recommended Video

cmsvideo
Samyukta Kisan Morcha announces nationwide roadblock on February 6

English summary
Delhi riots; Police says not yet been able to locate the policemen who forced to sing ational anthem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X