കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപക്കേസ് അന്വേഷണം: രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: ദില്ലി കലാപകേസില്‍ പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരി, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

president

ദില്ലി കലാപത്തെക്കുറിച്ചും പോലീസിന്റെ അന്വേഷണവും, അന്വേഷണവും അവര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതും സംബന്ധിച്ചുമുള്ള വിവരണ കുറിപ്പും നേതാക്കള്‍ രാഷ്ട്രപതിക്ക് കൈമാറി. ദില്ലി കലാപത്തില്‍ ഉചിതവും നീതിയുക്തവുമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഞങ്ങള്‍ രാഷ്ട്രപതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട അന്വേഷണം സിഎഎ പ്രതിഷേധവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാഷ്ട്രീയക്കാര്‍, പ്രവര്‍ത്തകര്‍, സാമ്പത്തിക വിദഗ്ധര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ മാത്രമാണ് അന്വേഷണം ലക്ഷ്യമിടുന്നതെന്ന് ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു.

ദില്ലി കലാപവുമായി ബന്ധപ്പെട്ട് സീതാറാം യെ്ച്ചൂരി, യോഗേന്ദ്ര യാദവ്, ജയതി ഘോഷ്, ആപൂര്‍വാനന്ദ് എന്നിവരുടെ പേര് കുറ്റപത്രത്തില്‍ ചേര്‍ത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട 17500 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. കലാപവുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതികളെല്ലാം പൗരത്വ ഭേദഗതി നിമയ (സിഎഎ)ത്തെ എതിര്‍ത്ത് സമരം ചെയ്തവരായിരുന്നു. 15 പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ദില്ലി കലാപത്തില്‍ 50 ലധികം പേരാണ് കൊല്ലപ്പെട്ടത്. കോടികളുടെ നഷ്ടവുമുണ്ടായി. യുഎപിഎ ഉള്‍പ്പെടെയുള്ള നിയമങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സസ്പെന്‍ഡ് ചെയ്യപ്പെട്ട എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനും ഒട്ടേറെ വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളും പ്രതി പട്ടികയിലുണ്ട്. അതേസമയം, അന്വേഷണം തുടര്‍ന്ന് കൊണ്ടിരിക്കുകയണെന്നും കൂടുതല്‍ പ്രതികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചത്.

Recommended Video

cmsvideo
Twitterati To Celebrate PM Modi’s Birthday As “National Unemployment Day” | Oneindia Malayalam

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയ വേളയിലായിരുന്നു ദില്ലിയിലെ സംഘര്‍ഷം എന്നതും എടുത്തു പറയേണ്ടതാണ്. ഗുജറാത്തിലെ സന്ദര്‍ശനം കഴിഞ്ഞ് ദില്ലിയില്‍ ട്രംപ് എത്തുന്ന വേളയില്‍ സുരക്ഷക്ക് കൂടുതല്‍ പോലീസിനെ നിയോഗിച്ചിരുന്നു. പോലീസുകാര്‍ക്ക് മുമ്പിലും അക്രമികള്‍ അഴിഞ്ഞാടി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

ദില്ലി കലാപം; പ്രതികളെല്ലാം സിഎഎ വിരുദ്ധ സമരക്കാര്‍, 17500 പേജുള്ള കുറ്റപത്രവുമായി പോലീസ്ദില്ലി കലാപം; പ്രതികളെല്ലാം സിഎഎ വിരുദ്ധ സമരക്കാര്‍, 17500 പേജുള്ള കുറ്റപത്രവുമായി പോലീസ്

 ജലീലിന്റെ രാജിക്കായി സംസ്ഥാനത്ത് തെരുവ് യുദ്ധം; ലാത്തി ചാർജ്ജ്!! വിടി ബൽറാമിന് പരിക്കേറ്റു ജലീലിന്റെ രാജിക്കായി സംസ്ഥാനത്ത് തെരുവ് യുദ്ധം; ലാത്തി ചാർജ്ജ്!! വിടി ബൽറാമിന് പരിക്കേറ്റു

English summary
Delhi riots probe: Opposition leaders meet President Ram Nath Kovind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X