കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപ കേസ്; കുറ്റപത്രത്തില്‍ യോഗേന്ദ്ര യാദവിന്റെ പേരും

  • By Desk
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസിന്റെ കുറ്റപത്രത്തില്‍ സ്വരാജ് ഇന്ത്യ പാര്‍ട്ടി അധ്യക്ഷന്‍ യോഗേന്ദ്ര യാദവിന്റെ പേരും. ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കൊലപാതക കേസിലാണ് യോഗേന്ദ്ര യാദവിന്റെ പേര് പരാമര്‍ശിക്കുന്നത്. എന്നാല്‍ പ്രതിപ്പട്ടികയില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. ഗോകാല്‍പുരിയില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിനെ കണ്ടെത്തിയിരുന്നത്. ഇവിടെയുള്ള പ്രതിഷേധ പരിപാടിയില്‍ യോഗേന്ദ്ര യാദവ് പങ്കെടുത്തിരുന്നു എന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം.

25

50ലധികം പേര്‍ കൊല്ലപ്പെട്ട ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച കുറ്റപത്രങ്ങളില്‍ ബിജെപി നേതാക്കളുടെ പങ്കിനെ കുറിച്ച് പരാമര്‍ശമില്ലാത്തത് നേരത്തെ വാര്‍ത്തയായിരുന്നു. കലാപത്തിന് കാരണം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചവരാണെന്നാണ് മിക്ക കുറ്റപത്രങ്ങളിലും പറയുന്നത്. കലാപവുമായി ബന്ധപ്പെട്ട് 783 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 70 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

ഓരോ മണ്ഡലത്തിലും 4 പേര്‍, 3 സര്‍വ്വെകള്‍; കമല്‍നാഥിന്റെ ഉഗ്രന്‍ തന്ത്രം... രഹസ്യയോഗ തീരുമാനങ്ങള്‍ഓരോ മണ്ഡലത്തിലും 4 പേര്‍, 3 സര്‍വ്വെകള്‍; കമല്‍നാഥിന്റെ ഉഗ്രന്‍ തന്ത്രം... രഹസ്യയോഗ തീരുമാനങ്ങള്‍

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമാണ് വ്യാപക സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കപില്‍ മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ മുസ്ലിം വിരുദ്ധ പ്രസംഗങ്ങളെ കുറിച്ച് പറയുന്നേ ഇല്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കാഴ്ച പോയി; തലച്ചോറില്‍ നീര്‍ക്കെട്ട്, പ്രജ്ഞാസിങ് മാധ്യമങ്ങള്‍ക്ക് മുന്നില്‍, കോണ്‍ഗ്രസ് പ്രതികരണംകാഴ്ച പോയി; തലച്ചോറില്‍ നീര്‍ക്കെട്ട്, പ്രജ്ഞാസിങ് മാധ്യമങ്ങള്‍ക്ക് മുന്നില്‍, കോണ്‍ഗ്രസ് പ്രതികരണം

സിഎഎ വിരുദ്ധ സമരക്കാര്‍, ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍, ഷാഹീന്‍ ബാഗില്‍ ഒത്തുചേര്‍ന്ന സമരക്കാര്‍, ജാഫറാബാദിലെ സമരക്കാര്‍ എന്നിവരുടെ പങ്കാണ് കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 23ന് ദില്ലിയില്‍ പ്രകടനം നടത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചായിരുന്നു പ്രകടനം. ഇതിനിടെ കപില്‍ മിശ്ര സിഎഎ വിരുദ്ധ സമരക്കാരെ റോഡില്‍ നിന്ന് നീക്കണമെന്ന് പോലീസിന് താക്കീത് നല്‍കിയിരുന്നു. ഇല്ലെങ്കില്‍ ശക്തമായ രീതിയില്‍ പ്രതികരണമുണ്ടാകുമെന്നും പറഞ്ഞിരുന്നു.

7ാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് 3 വിദ്യാര്‍ഥികള്‍; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍7ാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് 3 വിദ്യാര്‍ഥികള്‍; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

സമരക്കാര്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന ഒട്ടേറെ ട്വീറ്റുകളും കപില്‍ മിശ്ര ചെയ്തിരുന്നു. ഇദ്ദേഹം നടത്തിയ സമരത്തിന് പിന്നാലെയാണ് ദില്ലിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായത്. കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്ത ദില്ലി പോലീസ് നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എത്രയും വേഗം കേസെടുക്കാനും നിര്‍ദേശിച്ചു. എന്നാല്‍ ഈ നിര്‍ദേശം നല്‍കിയ ജസ്റ്റിസ് മുരളീധറിനെ പിന്നീട് സ്ഥലംമാറ്റുകയായിരുന്നു.

English summary
Delhi Riots: Swaraj India chief Yogendra Yadav's name in murder case chargesheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X