കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപ കേസ്: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ് അറസ്റ്റില്‍, യുഎപിഎ!!

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവ് ഉമര്‍ ഖാലിദിനെ ദില്ലി പോലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. ദില്ലി കലാപക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. യുഎപിഎ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഉമര്‍ ഖാലിദിനോട് കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

ജൂലായ് 31നും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഫോണ്‍ നേരത്തെ തന്നെ പോലീസ് പിടിച്ചെടുത്തതാണ്. ഞായറാഴ്ച്ച ഉച്ചയോടെയാണ് ഉമര്‍ ഖാലിദ് ചോദ്യം ചെയ്യാനെത്തിയത്. വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

1

പോലീസ് ഉമര്‍ ഖാലിദിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന. അടുത്ത ദിവസം തന്നെ ദില്ലി കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കും. മാര്‍ച്ച് ആറിനാണ് ഉമര്‍ ഖാലിദിനെതിരെ കേസെടുക്കുന്നത്. ഒരു ഇന്‍ഫോര്‍മര്‍ സബ് ഇന്‍സ്‌പെക്ടറായ അരവിന്ദ് കുമാറിന് നല്‍കിയ മൊഴി പ്രകാരമാണ് ഇപ്പോഴത്തെ അറസ്റ്റ്.

നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ കലാപം ഗൂഢാലോചനയാണ് ഇയാള്‍ തനിക്ക് മൊഴി നല്‍കിയെന്ന് അരവിന്ദ് കുമാര്‍ പറയുന്നു. ഉമര്‍ ഖാലിദാണ് ഇതിന് പിന്നിലെന്നും പറയുന്നു. ഡാനിഷ്, വ്യത്യസ്തമായ സംഘടനയിലുള്ള മറ്റ് രണ്ട് പേര്‍ എന്നിവരെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉമര്‍ ഖാലിദ് പ്രകോപനപരമായ പ്രസംഗം രണ്ടിടത്തായി നടത്തിയെന്നും, അതിലൂടെ ജനങ്ങള്‍ തെരുവിലേക്ക് ഒഴുകി റോഡുകള്‍ തടസ്സപ്പെടുത്തിയെന്നും പോലീസ് ആരോപിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലായിരുന്നു ഇത് നടന്നത്. പൗരത്വ നിയമ വിഷയം അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കാനുള്ള ഗൂഢതന്ത്രമായിരുന്നു ഇത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ എത്രത്തോളം പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് അന്താരാഷ്ട്ര തലത്തില്‍ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ നീക്കം.

ഗൂഢാലോചനയുടെ ഭാഗമായി വെടിയുണ്ടകള്‍, പെട്രോള്‍ ബോംബുകള്‍, തോക്കുകള്‍, ആസിഡ് ബോട്ടലുകള്‍, കല്ലുകള്‍ എന്നിവര്‍ കര്‍ദംപുരി, ജാഫ്രാബാദ്, ചാന്ദ്ബാഗ്, ഗോകുല്‍പുരി, ശിവ് വിഹാര്‍ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ശേഖരിച്ചുവെച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡാനിഷ് എന്നയാളാണ് ആളുകളെ സംഘടിപ്പിച്ച് ആക്രമത്തിലേക്ക് നയിച്ചത്. ജാഫ്രാബാദ് മെട്രോയില്‍ സ്ത്രീകളും കുട്ടികളും റോഡ് തടസപ്പെടുത്തിയത് സമീപ പ്രദേശങ്ങളിലെ ആളുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ്. അതേ ദിവസം മുസ്ലീങ്ങള്‍ പഠിക്കുന്ന സ്‌കൂളിലെ കുട്ടികളെ ഒഴിപ്പിച്ചെന്നും, ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും പോലീസ് പറഞ്ഞു.

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan

താഹിര്‍ ഹുസൈനും ഉമര്‍ ഖാലിദും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും, ട്രംപിന്റെ സന്ദര്‍ശന ദിവസം കലാപം ഉണ്ടാക്കാനാണ് പ്ലാന്‍ ചെയ്തതെന്നും പോലീസ് പറയുന്നു. അതിന് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായവും സാമ്പത്തികമായി ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. തീര്‍ത്തും വ്യാജമായ ആരോപണങ്ങളാണ് പോലീസ് ഉന്നയിച്ചതെന്ന് ഉമര്‍ ഖാലിദിന്റെ അഭിഭാഷന്‍ പറഞ്ഞു. രാജ്യത്ത് രണ്ട് തരം നീതിയാണ് ഉള്ളത്. ഒന്ന് ഭരിക്കുന്ന പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ക്കുള്ളതും മറ്റൊന്ന് സര്‍ക്കാരിനെ എതിര്‍ക്കുന്ന സാധാരണക്കാര്‍ക്ക് ഉള്ളതുമാണ്. ഈ തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നതുമാണെന്നും നേരത്തെ ഉമര്‍ ഖാലിദ് പഞ്ഞു.

English summary
Delhi riots: umar khalid arrested under uapa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X