കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയുടെ അന്തരീക്ഷ നില വളരെ മോശം, വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: അന്തരീക്ഷ നില ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസത്തില്‍ അന്തരീക്ഷത്തിന്റെ ഗുണമേന്മ ഏറ്റവും കുറഞ്ഞ നിരക്കിലാകുകയായിരുന്നു. കാറ്റിന്റെ വേഗത കുറഞ്ഞതും കാറ്റ് വീശാതിരുന്നതുമാണ് അന്തരീക്ഷനില മോശമാകാന്‍ കാരണമെന്ന് നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസത്തില്‍ പഞ്ചാബിലെയും ഹരിയാനയിലെയും ഉയര്‍ അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് ദില്ലി സര്‍ക്കാര്‍ പരാമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് ദില്ലിയിലെ റിപ്പോര്‍ട്ട് പുറത്ത് വന്നത്. കൃഷി ചെയ്തതിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ നാസ പകര്‍ത്തിയിരുന്നു. ഇതും ദില്ലി സര്‍ക്കാര്‍ പുറത്ത് വിട്ടു.

 delhi

ഹരിയാനയിസും പഞ്ചാബിലും ധാന്യങ്ങള്‍ കൊയ്തതിന്റെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് ദില്ലിയിലെ അന്തരീക്ഷം മോശമാകാന്‍ കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു. ദീപാവലി ദിവസത്തില്‍ പടക്കങ്ങള്‍ പൊട്ടികരുതെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനിയന്ത്രിതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ അധികൃതര്‍ കണ്ടുകെട്ടി.

കുട്ടികളും മുതിര്‍ന്നവരും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ നേരിടുന്നവരും വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ മൂടല്‍ മഞ്ഞോട് കൂടിയാണ് അന്തരീക്ഷം കാണപ്പെടുന്നത്.

English summary
Delhi's air quality recorded "severe" levels on Saturday, a day before Diwali. A pall of smog was hanging over the city since morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X