Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടായിരത്തിന്റെ നോട്ടുണ്ടോ കൈയ്യില്‍, ഈ കടയില്‍ കൊടുത്താല്‍ 2100 രൂപയുടെ സാധനങ്ങള്‍ കിട്ടും

ദില്ലി: രണ്ടായിരം രൂപ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം ആളുകള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. പലരും ബാങ്കുകളിലേക്ക് നോട്ട് മാറാനായി ഒാടുകയാണ്. പെട്രോള്‍ പമ്പുകള്‍ അടക്കം രണ്ടായിരം രൂപയുടെ നോട്ടിന്റെ ഇടപാടുകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

സെപ്റ്റംബര്‍ വരെ ഈ നോട്ട് നിലവിലുണ്ടാവുമെന്ന് ആര്‍ബിഐ അറിയിച്ചതാണ്. എന്നാല്‍ ദില്ലിയിലെ ഒരു ബുദ്ധിമാനായ കടയുടമ ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നോട്ട് പിന്‍വലിച്ചത് ഇവര്‍ സ്വന്തം മാര്‍ക്കറ്റിംഗിനായി ഉപയോഗിച്ചിരിക്കുകയാണ്. രണ്ടായിരം രൂപയുടെ സാധനങ്ങള്‍ വാങ്ങിയാല്‍ അതിന് മുകളില്‍ വിലയുള്ള സാധനങ്ങള്‍ ലഭിക്കുമെന്നാണ് ഇവരുടെ കടയുടെ മുന്നിലുള്ള പരസ്യത്തില്‍ പറയുന്നത്.

2000 NOTE MEAT SHOP DELHI

image credit: Sumit Agarwal

ദില്ലിയിലെ ജിടിബി നഗറിലുള്ള ഒരു ഇറച്ചി കടയ്ക്ക് മുന്നിലാണ് ഈ പോസ്റ്റര്‍ ഉള്ളത്. ഇവരുടെ പോസ്റ്ററില്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഒട്ടിച്ച് വെച്ചിട്ടുണ്ട്. അതിലൊരു കിടിലന്‍ മെസേജും വെച്ചിട്ടുണ്ട്. രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഞങ്ങള്‍ക്ക് തരൂ. സര്‍ദാറില്‍ നിന്ന് 2100 രൂപയുടെ സാധനങ്ങള്‍ കൊണ്ടുപോകൂ എന്നാണ് മെസേജില്‍ പറയുന്നത്.

ഒരു ട്വിറ്റര്‍ യൂസറാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനോടകം ഈ ട്വീറ്റ് വൈറലായിരിക്കുകയാണ്. ആര്‍ബിഐ സ്മാര്‍ട്ടാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, ഒരിക്കല്‍ കൂടി ചിന്തിച്ച് നോക്കൂ. ദില്ലിക്കാര്‍ അതിലേറെ സമര്‍ത്ഥരാണ്. സെയില്‍സ് വര്‍ധിപ്പിക്കാന്‍ ഇതിലും മികച്ച ഐഡിയ ഇല്ലെന്നും ഇയാള്‍ കുറിച്ചു.അതേസമയം സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ചയായിരിക്കുകയാണ് ഈ പോസ്റ്റര്‍.

നിരവധി പേരാണ് ഇവരെ അഭിനന്ദിച്ചിരിക്കുന്നത്. ആരും വാങ്ങി പോകും ഈ പോസ്റ്റര്‍ കണ്ടാല്‍ എന്ന് പലരും കുറിച്ചിട്ടുണ്ട്. ബിസിനസ് സെന്‍സ് എന്നാല്‍ അവസരങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നതാണെന്ന് ഒരാള്‍ കുറിച്ചു. മറ്റൊരാളുടെ ട്രോളും ഇതിനിടയില്‍ വൈറലായിട്ടുണ്ട്.

മഹാത്മാ ഗാന്ധി പോലും തന്റെ മൂല്യം ഒരു ഇറച്ചി കടയില്‍ കുറയുമെന്ന് കരുതിക്കാണില്ലെന്നാണ് ഈ ട്രോളില്‍ പറയുന്നത്. എന്നാല്‍ ദില്ലിയില്‍ മാത്രമല്ല ഈ തന്ത്രം കടയുടമകള്‍ പ്രയോഗിക്കുന്നതെന്ന് നിരവധി പേര്‍ കുറിച്ചിട്ടുണ്ട്. തങ്ങളുടെ നഗരങ്ങളിലെല്ലാം ഇത്തരത്തില്‍ വില്‍പ്പന നടക്കുന്നുണ്ടെന്നും യൂസര്‍മാര്‍ പറയുന്നു.

ബെംഗളൂരുകാര്‍ ഇതിലും സമര്‍ഥരാണെന്നാണ് ഒരു കമന്റ്. ഓണ്‍ലൈനില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്ത ശേഷം ക്യാഷ് ഓണ്‍ ഡെലിവെറിയാണ് നല്‍കുന്നതെന്നും, തുടര്‍ന്ന് ഡെലിവെറി ഏജന്റിന് നല്‍കുന്നത് രണ്ടായിരം രൂപയുടെ നോട്ടാണെന്നും മറ്റൊരാള്‍ കുറിച്ചു. അതിലൂടെ നോട്ട് മാറി കിട്ടുമെന്നും ഇയാള്‍ ട്വീറ്റ് ചെയ്തു.

മെയ് 19നായിരുന്നു ആര്‍ബിഐ രണ്ടായിരം നോട്ട് പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്. ആര്‍ബിഐയുടെ ഓഫീസുകളിലും മറ്റ് ബാങ്കുകളിലും ഈ നോട്ടുകള്‍ സ്വീകരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. നിരവധി പേരാണ് ഇതേ തുടര്‍ന്ന് ബാങ്കുകളിലെത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+