കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ഭരണം: കെജ്രിവാളിന്റെ മന്ത്രിമാരെ കാണൂ

Google Oneindia Malayalam News

ദില്ലി: 24 മണിക്കൂറും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്ന വാഗ്ദാനം നല്‍കി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി മന്ത്രിസഭ ദില്ലിയില്‍ അധികാരമേറ്റു. ഏതാനും മണിക്കൂറുകള്‍ കൊണ്ടല്ല, വര്‍ഷങ്ങള്‍ കൊണ്ടുവേണം തന്നെ വിലയിരുത്താന്‍ എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജനങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത്.

കെജ്രിവാളിനൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രതീക്ഷിച്ച പല പേരുകളും പട്ടികയിലുണ്ട്. അപ്രതീക്ഷിതമായി ചില ഒഴിവാക്കലുകളും നടന്നിട്ടുണ്ട്. ദില്ലിയുടെ വികസനത്തിന് വേണ്ടി അധികാരമേറ്റ കെജ്രിവാള്‍ മന്ത്രിസഭയിലെ അംഗങ്ങളെയും അവരുടെ വകുപ്പുകളും കാണൂ

അരവിന്ദ് കെജ്രിവാള്‍

അരവിന്ദ് കെജ്രിവാള്‍

മുഖ്യമന്ത്രി പദത്തില്‍ ഇത് രണ്ടാം തവണ. ആഭ്യന്തരം, ഊര്‍ജം തുടങ്ങിയ വകുപ്പുകളും മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യും

 മനീഷ് സിസോദിയ

മനീഷ് സിസോദിയ

കെജ്രിവാള്‍ മന്ത്രിസഭയിലെ രണ്ടാമന്‍. പട്പട്ഗഞ്ചില്‍ നിന്നുള്ള എം എല്‍ എയാണ് സിസോദിയ. പി ഡബ്ലിയു ഡി, വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ക്കൊപ്പം ഉപമുഖ്യമന്ത്രി പദവും സിസോദിയയ്ക്ക് കിട്ടിയേക്കും.

ഗോപാല്‍ റോയ്

ഗോപാല്‍ റോയ്

മന്ത്രിസഭയില്‍ പുതുമുഖം. തൊഴില്‍, ഗതാഗത വകുപ്പുകള്‍ കൈകാര്യം ചെയ്യും.

സത്യേന്ദ്ര ജെയിന്‍

സത്യേന്ദ്ര ജെയിന്‍

കഴിഞ്ഞ തവണ ആപ്പ് അധികാരത്തില്‍ വന്നപ്പോള്‍ ആരോഗ്യമന്ത്രിയായിരുന്നു സത്യേന്ദ്ര ജെയിന്‍. ഇത്തവണയും അതേ വകുപ്പ് തന്നെ.

അസിം അഹമ്മദ് ഖാന്‍

അസിം അഹമ്മദ് ഖാന്‍

ദില്ലിയുടെ പുതിയ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയാണ് അസിം അഹമ്മദ് ഖാന്‍

 ജിതേന്ദ്ര തോമര്‍

ജിതേന്ദ്ര തോമര്‍

സോമനാഥ് ഭാരതി കഴിഞ്ഞ കൈകാര്യം ചെയ്ത നിയമവകുപ്പ് ജിതേന്ദ്ര തോമറിനാണ് ഇത്തവണ

 സന്ദീപ് കുമാര്‍

സന്ദീപ് കുമാര്‍

വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയാണ് സന്ദീപ് കുമാര്‍

English summary
Exactly an year after he resigned from Delhi Chief Minister's post, AAP convener Arvind Kejriwal on Saturday take oath as CM of the national capital. He took oath along with six other Cabinet ministers. Know Arvind Kejriwal and his cabinet colleagues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X