കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ വെള്ളത്തില്‍ മാരക ബാക്ടീരിയ?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ലോകത്തിലെ ഏറ്റവും മലിനമായ നഗരമെന്ന പേരു കേട്ട ദില്ലിയ്‌ക്ക്‌ വീണ്ടുമൊരു ചീത്തപ്പേര്‌ കൂടി. ദില്ലിയിലെ ഭൂരിഭാഗം റെയില്‍വേ സ്റ്റേഷനുകളിലേും ജലത്തില്‍ മരകമായ ബാക്ടീരിയകള്‍ ഉണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. 2013 ജൂലൈ മുതല്‍ ഡിസംബര്‍ വരെ എല്ലാ സ്‌റ്റേഷനുകളില്‍ നിന്നും ശേഖരിച്ച ജലത്തിന്റെ സാമ്പിളികളിലാണ്‌ അപകടകരമായ അളവില്‍ ബാക്ടീരിയകളെ കണ്ടെത്തിയത്‌,

ചീഫ്‌ എഞ്ചിനീയര്‍ അലോക്‌ വര്‍മ്മ നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക്‌ നല്‍കിയ റിപ്പോര്‍ട്ട്‌ുകളിലും കത്തുകളിലുമാണ്‌ ജലത്തിന്റെ ഗുണമേന്മയെപ്പറ്റി ഇത്തരത്തില്‍ റിപ്പേര്‍ട്ട്‌ ചെയ്യുന്നത്‌. ശുദ്ധജലം വിതരണം ചെയ്യുന്നതിന്‌ വേണ്ട മാനദണ്ഡങ്ങള്‍ ഒന്നും തന്നം പാലിയ്‌ക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ദില്ലി, ഫിരോസ്‌ പൂര്‍ ഡിവിഷനുകളില്‍ ജലം ക്‌ളോറിനേറ്റ്‌ ചെയ്യാറില്ലെന്നും സംശയുണ്ട്‌.

bacteria

ഇതിനിടെ റെയില്‍വേ സ്‌റ്റേഷനുകളിലെ ജലത്തിന്റെ ഗുണമേന്മയെപ്പററി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച ഉദ്യോഗസ്ഥന്‌ സ്ഥലം മാറ്റം. റെയില്‍ വേബോര്‍ഡില്‍ നിന്ന്‌ ഇദ്ദേഹത്തെ മാറ്റി. റിപ്പോര്‍ട്ട്‌ നല്‍കിയതിനെത്തുടര്‍ന്നുണ്ടായ സ്ഥലം മാററം അല്ലെന്നും ഉദ്യോഗസ്ഥനെ മാറ്റാനുള്ള ഉത്തരവ്‌ 2013 ഡിസംബറില്‍ തന്നെ ഉണ്ടായതാണെന്നും അധികൃതര്‍.

മുന്‍പുണ്ടായിരുന്നതിനെക്കാള്‍ 20 ശതമാനം ബാക്ടീരിയകളുടെ അളവ്‌ വര്‌ഡദ്ധിച്ചതായും പരിശോധനയില്‍ കണ്ടെത്തി.വിവിധ സ്‌റ്റേഷനുകളില്‍ നിന്ന്‌ ശേഖരിച്ച സാമ്പിളുകളില്‍ 93 ശതമാനവും ശുദ്ധജലമല്ല. മാത്രമല്ല രോഗകാരികളായ ബാക്ടീരിയകളുടെ സാന്നിദ്ധ്യവും ഉണ്ട്‌.

ലക്ഷക്കണക്കിന്‌ ജനങ്ങള്‍ വന്ന്‌ പോകുന്ന ദില്ലിയിലെ വിവിധ സ്‌റ്റേഷനുകളില്‍ കുടിവെള്ളം പോലും മാരക വിഷമെന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌. എന്നാല്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ കൃത്യമായി നടത്താറുണ്ടെന്നാണ്‌ റെയില്‍വേയുടെ വാദം

English summary
About seven lakh passengers at Delhi's railway stations may be exposed to a serious health risk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X