കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതിയില്‍ ജയില്‍ കാലിയാക്കുന്നു; തിഹാര്‍ ജയിലില്‍ നിന്ന് 3000 തടവുപുള്ളികളെ വിട്ടയക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: തിഹാര്‍ ജയിലില്‍ നിന്ന് 3000 തടവുകാരെ വിട്ടയക്കാന്‍ തീരുമാനം. കൊറോണ വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണിത്. ജയിലുകളിലുള്ളവര്‍ക്ക് രോഗം പിടിപ്പെട്ടാല്‍ വന്‍ ദുരന്തമാകും സംഭവിക്കുക. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് തടവുകാരെ മോചിപ്പിക്കുന്നത്. രാജ്യത്തെ മിക്ക ജയിലുകളില്‍ നിന്നും മോചനമുണ്ടാകുമെന്നാണ് വിവരം.

J

എല്ലാ തടവുകാരെയും വിട്ടയക്കില്ല. പകരം വിട്ടയക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി നടപടികളള്‍ സ്വീകരിക്കും. പരോള്‍ അനുവദിക്കുകയോ നിശ്ചിത കാലത്തേക്ക് നിബന്ധനകളോടെ ജാമ്യത്തില്‍ വിടുകയോ ആകും ചെയ്യുക. തിഹാര്‍ ജയിലില്‍ നിന്ന് വിട്ടയക്കുന്നവരില്‍ 1500 പേര്‍ക്ക് പരോള്‍ അനുവദിക്കാനാണ് തീരുമാനം. രാജ്യത്ത് കൊറോണ വൈറസ് രോഗം വ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. 415 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 8 പേര്‍ മരിക്കുകയും ചെയ്തതോടെയാണ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്.

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; പലചരക്ക് കടകള്‍ തുറക്കുമോ? കിട്ടുന്ന സേവനങ്ങള്‍, അറിയേണ്ടതെല്ലാംകേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; പലചരക്ക് കടകള്‍ തുറക്കുമോ? കിട്ടുന്ന സേവനങ്ങള്‍, അറിയേണ്ടതെല്ലാം

ദില്ലിയില്‍ ജയിലുകളില്‍ നിന്ന് തടവുകാരുടെ എണ്ണം കുറയ്ക്കാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. ജയിലുകളില്‍ കൊറോണ രോഗം പടരാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണിത്. കുറ്റവാളികള്‍ക്ക് കേസിന്റെ ഗൗരവം പരിശോധിച്ച് പ്രത്യേക പരോള്‍ അനുവദിക്കാനും തീരുമാനിച്ചു. ഇതിന് വേണ്ടി സര്‍ക്കാര്‍ ജയില്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തും.

35 രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍; മരണത്തില്‍ ചൈനയെ കടന്ന് ഇറ്റലി, സൈന്യത്തെ അയച്ച് റഷ്യ, രോഗം പരക്കുന്നു35 രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍; മരണത്തില്‍ ചൈനയെ കടന്ന് ഇറ്റലി, സൈന്യത്തെ അയച്ച് റഷ്യ, രോഗം പരക്കുന്നു

രാജ്യത്തെ ജയിലുകളിലെ തടവുകാരെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സമിതി ഇക്കാര്യം പരിശോധിക്കണം. ഏതൊക്കെ തടവുകാരെ പരിളിലും ജാമ്യത്തിലും വിടാം. എത്രകാലം... എന്നീ കാര്യങ്ങള്‍ സമിതി പരിശോധിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

കൊറോണ രോഗം ഭേദമായവര്‍ പറയുന്നു... ഈ ലക്ഷണങ്ങളാണ് ഞങ്ങള്‍ക്ക് ആദ്യം കണ്ടത്, പിന്നീട്...കൊറോണ രോഗം ഭേദമായവര്‍ പറയുന്നു... ഈ ലക്ഷണങ്ങളാണ് ഞങ്ങള്‍ക്ക് ആദ്യം കണ്ടത്, പിന്നീട്...

അതേസമയം, കേരള ഹൈക്കോടതി അടച്ചിടാന്‍ തീരുമാനിച്ചു. കൊറോണ പടരുന്ന സാഹചര്യത്തിലാണ് കേരള ഹൈക്കോടതി അടച്ചിടുന്നത്. ഏപ്രില്‍ എട്ട് വരെയാണ് അടയ്ക്കുക. ഏപ്രില്‍ എട്ടിന് ഹൈക്കോടതിയുടെ വേനല്‍ അവധി ആരംഭിക്കും. ഹേബിയസ് കോര്‍പസ് ഉള്‍പ്പെടെയുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഹൈക്കോടതി പരിഗണിക്കും.

സുപ്രീംകോടതി ഭാഗകമായിട്ട് അടച്ചിടും. കോടതിയിലെ ലോയേഴ്‌സ് ചേംബര്‍ അടച്ചു. അത്യാവശ്യ കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി പരിഗണിക്കും. അഭിഭാഷകര്‍ കോടതിയിലേക്ക് വരുന്നതിനും വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ സ്ഥിതി തുടരും. ഒഡീഷ ഹൈക്കോടതി എല്ലാ വാദം കേള്‍ക്കലും ഈ മാസം 31 വരെ നിര്‍ത്തിവച്ചു.

English summary
Delhi's Tihar Jail to Release 3,000 Prisoners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X