കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആറുലക്ഷം കോണ്ടം എന്നാല്‍ ആറുലക്ഷം ബലാത്സംഗം'; സ്വാതി മാലിവാള്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്നത് ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് ദില്ലിയിലെ പുതിയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍. ബലാത്സംഗം പോലെതന്നെയാണ് വേശ്യാവൃത്തിയിലും നടക്കുന്നതെന്ന് ദില്ലിയിലെ ചുവന്നതെരുവുകളില്‍ സന്ദര്‍ശനം നടത്തിയ സ്വാതി പറഞ്ഞു.

എല്ലാമാസവും ആറുലക്ഷം ഗര്‍ഭനിരോധന ഉറകളാണ് ദില്ലി ജിബി റോഡിലെ ചുവന്നതെരുവില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ആറു ലക്ഷം കോണ്ടം സര്‍ക്കാര്‍ വിതരണം ചെയ്യുന്നു എന്നത് ആറുലക്ഷം ബലാത്സംഗത്തിന് അനുമതി നല്‍കുകയാണെന്ന് സ്വാതി പറഞ്ഞു. ഇതിലും എത്രയോ കൂടുതലാണ് ചുവന്നതെരുവുകളില്‍ നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഇവിടെ എത്തിപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

swati-maliwal

അതേസമയം ചുവന്ന തെരുവുകള്‍ അടച്ചിടുകയാണെങ്കില്‍ ദില്ലിയില്‍ ബലാത്സംഗം വര്‍ധിക്കുമെന്നാണ് ജിബി റോഡ് സന്ദര്‍ശനത്തിനിടെ ചിലര്‍ തന്നോട് അറിയിച്ചതെന്ന് സ്വാതി വ്യക്തമാക്കി. ചുവന്ന തെരുവുകളില്‍ നിന്നും സ്ത്രീകളെ രക്ഷിക്കാനുള്ള പദ്ധതികള്‍ ഫലപ്രദമല്ല. ഇവര്‍ക്കായുള്ള പ്രൊട്ടക്ഷന്‍ ഹോമുകളുടെ അവസ്ഥ പരിതാപകരമാണെന്ന് സ്വാതി പറയുന്നു. അതുകൊണ്ടുതന്നെ, പ്രൊട്ടക്ഷന്‍ ഹോമുകളിലെത്തുന്നവര്‍ ചുവന്ന തെരുവുകളിലേക്ക് തന്നെ തിരിച്ചു പോകുന്ന സാഹചര്യമാണുള്ളത്.

വീട്ടുജോലികള്‍ക്കും മറ്റുമായി അനധികൃതമായി സ്ത്രീകളെ കടുത്തുന്നതിനെതിരെ പുതിയ കമ്മറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജോലികള്‍ക്ക് ആളുകളെ നല്‍കുന്ന ഏജന്‍സികളില്‍ പരിശോധന നടത്തുമെന്നും സ്വാതി പറഞ്ഞു.

English summary
Delhi's Women Commission Chief Swati Maliwal Equates Prostitution with Rape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X