Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി അധ്യാപകന്റെ കൊലപാതകം; സംരക്ഷണം വേണമെന്ന് അധ്യാപകര്‍

ദില്ലി: അധ്യാപകന്‍ വിദ്യാര്‍ഥികളുടെ കുത്തേറ്റ് മരിച്ച സംഭവം വിവാദമായിരിക്കെ ദില്ലിയിലെ അധ്യാപകര്‍ സംരക്ഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. നേരത്തെ പല അവസരങ്ങളിളും വിദ്യാര്‍ഥികളുടെ അച്ചടക്കമില്ലായ്മയെക്കുറിച്ച് തങ്ങള്‍ പരാതിപ്പെട്ടിരുന്നതായാണ് അധ്യാപകരുടെ കുറ്റപ്പെടുത്തല്‍. എന്നാല്‍ സര്‍ക്കാരോ വിദ്യാഭ്യാസ വകുപ്പോ വേണ്ടവിധം നടപടിയെടുത്തില്ലെന്നും അവര്‍ ആരോപിക്കുന്നു.

കഴിഞ്ഞയാഴ്ച സ്‌കൂള്‍ അസംബ്ലിക്കിടെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനെ ഒരു വിദ്യാര്‍ഥി പരസ്യമായി തല്ലിയതായി ദില്ലി ഭാവന ഏരിയയിലെ ഒരു അധ്യാപകന്‍ പറഞ്ഞു. ഉടന്‍ പോലീസിനെ വിളിച്ച് വിദ്യാര്‍ഥിയെ കൈമാറുകയായിരുന്നു. ഇത്തരത്തില്‍ അധ്യാപകര്‍ക്കുമേല്‍ വിദ്യാര്‍ഥികള്‍ അക്രമം കാട്ടുന്ന പല സംഭവങ്ങളുമുണ്ടായതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

murder

2015ല്‍ തുഗ്ലഖബാദില്‍ ഒരു പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥി ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഓഫീസ് സാധനങ്ങള്‍ വിദ്യാര്‍ഥി അടിച്ചു തകര്‍ക്കുകയും ചെയ്തു. 2014ല്‍ മദന്‍പുര്‍ ഖാദറിലെ ഒരു അധ്യാപകനെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഏറെക്കാലം ചികിത്സയിലായിരുന്നു.

ദില്ലിയിലെ പലഭാഗത്തും ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ മുകേഷ് കുമാര്‍ എന്ന അധ്യാപകന് ജീവന്‍തന്നെ നഷ്ടമായതോടെ തങ്ങളുടെ ജീവനില്‍ ഭയമുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. സമാനരീതിയിലുള്ള ആക്രമണം സംസ്ഥാനത്തിന്റെ മറ്റു ഭാഗത്തും ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് അധ്യാപകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+