കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം കൊടുക്കാന്‍ പോലും പണമില്ല; കേന്ദ്രത്തോട് 5000 കോടി ആവശ്യപ്പെട്ട് ദില്ലി

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് സഹായം തേടിയിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനായി 5000 കോടി രൂപയാണ് ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ ദില്ലിയിലെ ജനങ്ങളെ സഹായിക്കാന്‍ ഞാന്‍ കേന്ദ്രസര്‍ക്കാരിനോട് അപേക്ഷിച്ചിരിക്കുകയാണെന്ന് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

kejriwal

ശമ്പളം നല്‍കുന്നതിനായി 5000 കോടി രൂപ കേന്ദ്രത്തോട് ചോദിച്ചിരുന്നുവെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും കേന്ദ്രം അനുവദിച്ച ഫണ്ട് ദില്ലി സര്‍ക്കാര്‍ കൈപറ്റിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ദില്ലി സര്‍ക്കാരിന് ശമ്പളം വാങ്ങുന്നതിന് മാത്രമായി 3500 കോടി ആവശ്യമായി വരും. എന്നാല്‍ കഴിഞ്ഞ 2 മാസമായി ജിഎസ്ടി വിഹിതമായി 500 കോടി രൂപ മാത്രമെ ലഭിച്ചിട്ടുള്ളുവെന്നും രണ്ട് മാസത്തെ ശമ്പള വിതരണത്തിനായി 7000 കോടി ആവശ്യമാണ്. മറ്റ് വരുമാനങ്ങളില്‍ നിന്നായി സര്‍ക്കാരിന് 1735 കോടി ലഭിച്ചിരുന്നുവെന്നും സിസോദിയ പറഞ്ഞു. 5000 കോടി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരടക്കമുള്ളവര്‍ക്ക് ശമ്പളം വാങ്ങാന്‍ പണം വേണമെന്ന് അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ദില്ലിയിലെ നികുതി വരുമാനത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഇതൊക്കെയും സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം വര്‍ധിപ്പിക്കുകയായിരുന്നു.

രാജ്യത്തെ കൊവിഡ് കേസുകളില്‍ മൂന്നാം സ്ഥാനത്താണ് ദില്ലി. 18549 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 416 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 120 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ദില്ലിയിലുള്ളത്.

രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ ദില്ലിയിലെ ഹോട്ടലുകളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ആക്കുന്നതിനുള്ള തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നു. കൊവിഡ് ആശുപത്രികളുടെ പട്ടകയില്‍ അഞ്ച് ഹോട്ടലുകള്‍ ഉണ്ടായിരുന്നു. ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുകയും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ദില്ലയില്‍ കൂടുതല്‍ വ്യവസായ മേഖവകള്‍ സജീവമായേക്കും.

ഇന്ത്യയിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 193 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,82,143 ആയി. നിലവില്‍ 89995 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.

English summary
Delhi Seeks 5000 crore From Centre to Pay Salaries For Employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X