ക്രൈം പരിപാടികള്‍ ഇയാള്‍ക്കു വീക്ക്‌നെസ്, പെണ്‍കുട്ടികളും, എല്ലാമറിയുന്ന ഭാര്യ, പീഡനവീരന്‍റെ കഥ!!

ദില്ലിയിലെ പീഡനവീരനെക്കുറിച്ച് ഭാര്യയുടെയും സഹോദരിയുടെയും വെളിപ്പെടുത്തല്‍

ദില്ലി: 600ല്‍ അധികം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച തിനെത്തുടര്‍ന്ന് അറസ്റ്റിലായ ദില്ലി സ്വദേശി സുനില്‍ റസ്‌തോഗിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു.
ടെലിവിഷനില്‍ ക്രൈം സംബന്ധിച്ച പരിപാടികള്‍ മാത്രമേ ഇയാള്‍ കാണാ റുണ്ടായിരുന്നുള്ളൂവെന്നും പലപ്പോഴും താനും സഹോദരയിയും ഇയാളെ കുറ്റകൃത്യങ്ങളില്‍ നിന്നു മോചിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഭാര്യ പറയുന്നു.

 ബിലാസ്പൂരിലെത്തുന്നത് 2105ല്‍

2015ലാണ് റസ്‌തോഗിയും കുടുബവും ദില്ലിയില്‍ നിന്നു ഉത്തര്‍പ്രദേശിലെ പട്ടണമായ ബിലാസ്പൂരിലെത്തുന്നത്. 38കാരനായ റസ്‌തോഗിയുടെ മോശം പെരുമാറ്റം മാറ്റുന്നതിനൊപ്പം പുതിയൊരു തുടക്കം ലക്ഷ്യമിട്ടായിരുന്നു കുടുംബം ഇവിടെയെത്തിയത്. ബാങ്കില്‍ നിന്നു 10,000 രൂപ വായ്പയെടുത്ത റസ്‌തോഗി പുതിയ രണ്ടു മെഷീനുകള്‍ കൂടി വാങ്ങിയാണ് ബിലാസ്പൂരില്‍ തയ്യല്‍ക്കട തുടങ്ങുന്നത്.

ഏഴംഗകുടുംബം താമസിച്ചത് ചെറിയവീട്ടില്‍

റസ്‌തോഗിയും അഞ്ചു മക്കളും ഭാര്യയുമടങ്ങുന്ന ഏഴംഗ കുടുംബം രണ്ടു മുറികള്‍ മാത്രമുള്ള ചെറിയ വീട്ടിലാണ് ഇവിടെ താമസിച്ചത്. 3000 രൂപയായിരുന്നു വീടിന്റെ മാസവാടക.

 സഹോദരി താമസിച്ചത് തൊട്ടടുത്ത്

റസ്‌തോഗിയുടെ സഹോദരി ഇവിടെ നിന്ന് കേവലം ഒരു കിലോമീറ്റര്‍ അകലെയാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വാടകയ്ക്ക് കടയെടുക്കാന്‍ പണമില്ലാത്തതിനാല്‍ റസ്‌തോഗിക്ക് വീട്ടിനുള്ളില്‍ മുറി തുന്നലിനായി സഹോദരി തയ്യാറാക്കി നല്‍കി. വളരെ പെട്ടെന്നാണ് റസ്‌തോഗിയുടെ തയ്യല്‍ ബിസിനസ് ക്ലിക്കായത്. കേട്ടറിഞ്ഞ് ആളുകള്‍ ഇവിടേക്ക് നിരന്തരം എത്തിയതോടെ ഇയാള്‍ക്ക് നല്ല തിരക്കാവുകയും ചെയ്തു.

അറസ്റ്റിലാവുന്നത് ജനുവരി 14ന്

ജനുവരി 14നാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ റസ്‌തോഗി അറസ്റ്റിലാവുന്നത്. പെണ്‍കുട്ടികളെ തേടിയുള്ള യാത്ര ബിലാസ്പൂരില്‍ നിന്ന് ഉത്തരാഖണ്ഡിലെ രുദ്രാപൂരിലേക്കും ദില്ലിയിലേക്കും പുതിയ പെണ്‍കുട്ടികളെത്തേടി താന്‍ നിരന്തരം ട്രെയിന്‍ യാത്ര നടത്തിയിരുന്നതായി ഇയാള്‍ പോലിസിനോട് പറഞ്ഞു.

കുട്ടിയളെ വശീകരിച്ചത് ഇങ്ങനെ

നിങ്ങളുടെ അച്ഛനെ അറിയാമെന്നു പറഞ്ഞാണ് റസ്‌തോഗി പെണ്‍കുട്ടികളെ സമീപിച്ചിരുന്നത്. തുടര്‍ന്നു സംസാരിച്ച് ഒപ്പം നടന്ന ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ചില പെണ്‍കുട്ടികള്‍ ഇയാളുടെ പക്കല്‍ നിന്ന് ഓടിരക്ഷപ്പെട്ടിരുന്നെങ്കിലും മറ്റു ചിലര്‍ക്കു അതിനു കഴിഞ്ഞിരുന്നില്ല.

ഭാര്യക്ക് ഇയാളെ നന്നായറിയാം

ഭാര്യക്ക് റസ്‌തോഗിയുടെ ദുസ്വഭാവത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നു. നോയ്ഡയിലെ ബുദ്ധ് വിഹാറില്‍ വച്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ ഭര്‍ത്താവിനെ ബിലാസ്പൂരിലേക്ക് സ്ഥലം മാറാന്‍ പ്രേരിപ്പിക്കുന്നത്.ഭര്‍ത്താവ് മനസ്സുമാറി നല്ല വ്യക്തിയാവുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടായി രുന്നതായി ഭാര്യ പറഞ്ഞു. എന്നാല്‍ ഒരാള്‍ക്ക് തന്റെ ശീലം മാറ്റാനാവില്ലെന്ന് പിന്നീടു മനസ്സിലായെന്നും അവര്‍ കണ്ണീരോടെ കൂട്ടിച്ചേര്‍ത്തു.

വിവാഹതിരാവുന്നത് 16 വര്‍ഷം മുമ്പ്

22ാം വയസ്സിലാണ് റസ്‌തോഗി വിവാഹിതനാവുന്നത്. അന്ന് അയാള്‍ നല്ല കഴിവുള്ള തയ്യക്കാരനായിരുന്നു. സമീപവാസികളെല്ലാം തുന്നല്‍ ആവശ്യത്തിനായി ഇയാളെയാണ് സമീപിച്ചിരുന്നത്. എന്നാല്‍ റസ്‌തോഗിയുടെ മനസ്സ് ജോലിയിലല്ല ശ്രദ്ധിച്ചതെന്ന് ഭാര്യ പറഞ്ഞു.

സഹോദരി ഒന്നുമറിഞ്ഞില്ല

റസ്‌തോഗിയുടെ ദുസ്വഭാവത്തെക്കുറിച്ച് തനിക്ക് ആദ്യം അറിയില്ലായിരുന്നുവെന്ന് സഹോദരി പറഞ്ഞു. ചില സമയങ്ങളില്‍ തുന്നലിനിടെ ദീര്‍ഘനേരം അവന്‍ പലതും ആലോചിച്ച് ഇരിക്കാറുണ്ട്. ഒരിക്കല്‍ കുപിതനായതെത്തി തുന്നല്‍ മെഷീനുകള്‍ വീട്ടില്‍ നിന്നു പുറത്തേക്കു വലിച്ചെറിഞ്ഞ റസ്‌തോഗി തുന്നല്‍ക്കാരനായി തുടരാന്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞതായി ഇവര്‍ വെളിപ്പെടുത്തി.

ടെലിവിഷനില്‍ ക്രൈം പരിപാടികള്‍ ആസ്വദിച്ചു

ക്രൈം സംബന്ധിച്ച സാവ്ധാന്‍ ഇന്ത്യ, ക്രൈം പട്രോള്‍ എന്നീ പരിപാടികള്‍ മാത്രമേ ടെലിവിഷനില്‍ റസ്‌തോഗി കണ്ടിരുന്നുള്ളൂവെന്നും പുതിയ പല ഐഡിയകളും ലഭിക്കാനാവാം അയാള്‍ ഇതു ചെയ്തതെന്നും ഭാര്യ പറഞ്ഞു.

ആത്മഹത്യയെക്കുറിച്ച് ആലോചിച്ചു

ഭര്‍ത്താവിന്റെ ദുര്‍നടപ്പു മൂലം നിരവധി തവണ ആത്മഹത്യയെക്കുറിച്ച് താന്‍ ആലോചിച്ചതായും എന്നാല്‍ മക്കളെക്കുറിച്ച് ഓര്‍ത്തു മാത്രമാണ് ഇതു ചെയ്യാതിരുന്നതെന്നും ഭാര്യ വ്യക്തമാക്കി.

വീട്ടിലുള്ളവരോട് മോശമായി പെരുമാറിയില്ല

വീട്ടില്‍ സ്വന്തം മകളടക്കം പ്രായപൂര്‍ത്തിയാവാത്ത നാലു പെണ്‍കുട്ടികളുണ്ടായിരുന്നു. എന്നാല്‍ ഇവരോടൊന്നും റസ്‌തോഗി മോശമായി പെരുമാറിയിരുന്നില്ലെന്ന് സഹോദരിയുടെ ഭര്‍ത്താവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+