കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തണുത്ത് വിറച്ച് ഉത്തരേന്ത്യ: ദില്ലിയില്‍ 119 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: 119 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പുള്ള ദിവസം ദില്ലിയില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് . 9.4 ഡിഗ്രി സെല്‍ഷ്യസാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് സഫ്ദര്‍ജംഗ് ലാബോറട്ടറിയില്‍ രേഖപ്പെടുത്തിയത്. ഒരു ശതാബ്ദത്തിനിടയിലെ ഏറ്റവും വലിയ തണുപ്പാണ് ഡിസംബര്‍ മാസം ദില്ലിയില്‍ രേഖപ്പെടുത്തിയതെന്നാണ് കാലാവസ്ഥാ വകുപ്പ് പുറത്ത് വിട്ട ട്വീറ്റില്‍ പറയുന്നത്.

ബിജെപി എംഎൽഎ ഒ രാജഗോപാലിന് നിയമസഭയിൽ വീണ്ടും അമളി, ഇതതല്ലെന്ന് തിരുത്തി സ്പീക്കർ!ബിജെപി എംഎൽഎ ഒ രാജഗോപാലിന് നിയമസഭയിൽ വീണ്ടും അമളി, ഇതതല്ലെന്ന് തിരുത്തി സ്പീക്കർ!

അതേസമയം, രാജസ്ഥാനിലും കടുത്ത തണുപ്പ് തുടരുകയാണ്. സിക്കാര്‍ ജില്ലയില്‍ മൈനസ് 0.5 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഹരിയാനയിലും പഞ്ചാബിലും സമാന സ്ഥിതിയാണ്. മിക്ക സ്ഥലങ്ങളിലും മൂടല്‍മഞ്ഞ് തുടരുന്നു. ആളുകള്‍ക്ക് പരസ്പരം കാണാനാവാത്ത വിധത്തിലാണ് മഞ്ഞ് വീഴ്ച.

delhi-cold-157

പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംസ്ഥാനത്തെ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടത്തെ പരമാവധി താപനില 0.7 ഡിഗ്രി സെല്‍ഷ്യസായി കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണ താപനിലയേക്കാള്‍ 6 പോയിന്റ് കുറവാണ് ഇത്. പഞ്ചാബിലെ മറ്റ് സ്ഥലങ്ങളും തണുത്തുറഞ്ഞ് കിടക്കുകയാണ്. അമൃത്സറില്‍ താപനില 1.2 ഡിഗ്രി സെല്‍ഷ്യസായി കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തി.

ലുധിയാന, പട്യാല, ഗുരുദാസ്പൂര്‍ എന്നിവിടങ്ങളിലെ താപനില യഥാക്രമം 4.6, 4.5, 4.2 ഡിഗ്രി സെല്‍ഷ്യസായി തുടരുകയാണ്. 1.5 ഡിഗ്രി സെല്‍ഷ്യസോടെ കൊടുംതണുപ്പാണ് ഹല്‍വാരയില്‍. ബതിന്ദയില്‍ 3.8 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് രേഖപ്പെടുത്തിയപ്പോള്‍ പത്താന്‍കോട്ടിലെ ഏറ്റവും കുറഞ്ഞ തണുപ്പ് 3.4 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു.

രണ്ട് സംസ്ഥാനങ്ങളുടെ പൊതു തലസ്ഥാനമായ ചണ്ഡിഗഡും തണുപ്പിന്റെ പിടിയിലാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി 3.5 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടത്തെ താപനില. ഹരിയാനയില്‍ 1.2 ഡിഗ്രി സെല്‍ഷ്യസോടെ ഏറ്റവും വലിയ തണുപ്പ് രേഖപ്പെടുത്തിയ സ്ഥലം റോഹ്തക്ക് ആണ്. അംബാല, ഹിസാര്‍, കര്‍ണാല്‍, നര്‍നോള്‍, ഭിവാനി, സിര്‍സ എന്നിവിടങ്ങളില്‍ യഥാക്രമം 2.7 ഡിഗ്രി, 3.6 ഡിഗ്രി, 2.8 ഡിഗ്രി, 1.5 ഡിഗ്രി, 2.8 ഡിഗ്രി്, 2.7 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ താപനില രേഖപ്പെടുത്തി. ചണ്ഡിഗഡ് ഉള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളിലെയും താപനില കഴിഞ്ഞ ഒരാഴ്ചയായി സാധാരണ നിലയേക്കാള്‍ താഴെയാണ്. 8-12 ഡിഗ്രി സെല്‍ഷ്യസ് പരിധിയിലാണ് ഇവിടങ്ങളിലെ താപനില.

English summary
Delhi set to record coldest December day in 119 years on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X