നാണം കെട്ട് തലസ്ഥാനം; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം, പ്രതികള്‍ കുട്ടികള്‍!!
ദില്ലിയിലെ ബിന്ദാപൂരിലാണ് സംഭവം
ദില്ലി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഒരു ആണ്‍കുട്ടി അറസ്റ്റില്‍. കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 15 കാരിയെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികളും ഒരു യുവാവും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ദില്ലിയിലെ ബിന്ദാപൂരിലാണ് സംഭവം. പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദില്ലിയിലെ ദീന്‍ദയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള പെണ്‍കുട്ടി ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സുരേന്ദര്‍ കുമാര്‍ പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഉത്തംനഗര്‍ സ്വദേശിയാണ്.

കാറില്‍ എത്തിയ സുഹൃത്തുക്കള്‍ ലിഫ്റ്റ് നല്‍കുകയായിരുന്നുവെന്നും പാതി വഴിയില്‍ നിന്ന് വണ്ടിയില്‍ കയറിയ ആണ്‍കുട്ടിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയെന്നും പോലീസ് പറയുന്നു. മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കിയ ശേഷം കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പറയുന്നു. പിന്നീട് പെണ്‍കു
ട്ടിയെ വീടിന് സമീപത്തെ റോഡില്‍ ഉപേക്ഷിച്ച് സംഘം സ്ഥലം വിടുകയായിരുന്നുവെന്നുമാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. കേസില്‍ പ്രതികളായ രണ്ട് പേര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications