കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി നല്‍കിയില്ല, യുവതിയെ ട്രാഫിക് പോലീസുകാരന്‍ മര്‍ദ്ദിച്ചു... വീഡിയോ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ഇരുചക്ര വാഹനയാത്രക്കാരിയായ യുവതിയെ ട്രാഫിക് പോലീസുകാരന്‍ ഇഷ്ടിക കൊണ്ട് അടിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പോലീസുകാരനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

ദില്ലിയില്‍ ആണ് സംഭവം. കുട്ടിയുമൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയ്ക്കാണ് മര്‍ദ്ദനമേറ്റത്. സതീഷ് ചന്ദ് എന്ന പോലീസ് കോണ്‍സ്റ്റബിളാണ് അതിക്രമം കാണിച്ചത്.

Delhi Police

ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയൊടുക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവതി വിസമ്മതിച്ചു എന്നാണ് പോലീസുകാരന്‍ പറയുന്നത്. ഇത് തര്‍ക്കത്തിന് വഴിവച്ചു. തര്‍ക്കം മൂത്തപ്പോള്‍ സ്ത്രീ പോലീസുകാരനെ ഇഷ്ടിക എടുത്ത് എറിഞ്ഞത്രെ. ഇതോടെ പോലീസുകാരന്‍ ഇഷ്ടികയെടുത്ത് സ്ത്രീയെ അടിയ്ക്കുകയായിരുന്നു.

വഴിയാത്രക്കാരനായ ഒരാളാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പോലീസുകാരന്റെ നടപടി മൊത്തം പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്നാണ് ദില്ലി പോലീസ് മേധാവി ബിഎസ് ബസ്സി പ്രതികരിച്ചത്. ഇയാള്‍ക്കെതിര നിയമ നടപടിയും ഉണ്ടാകും.

ഇടികൊണ്ട് പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസുകാരനെതിരെ കേസ് കൊടുക്കാനാണ് ഇവരുടെ തീരുമാനം.

English summary
A shocking video clip, which has been released by TV channels, disclosed a horrible face of Delhi Police. A police constable was seen assaulting a woman. The police constable threw bricks at the woman who reportedly refused to pay bribe to the accused cop.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X