അഞ്ച് വയസ്സുകാരന്‍ മകന്റെ മുന്നില്‍ യുവതി തൂങ്ങിമരിച്ചു
ദില്ലി: അഞ്ച് വയസ്സുള്ള മകന്റെ മുന്നില്‍ ഇരുപത്തിമൂന്ന് കാരി തൂങ്ങിമരിച്ചു. ദില്ലിയിലെ ആര്‍ കെ പുരത്തെ ഒരു കോര്‍ട്ടേഴ്‌സിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയോടെയാണ് യുവതി തൂങ്ങി മരിച്ചത്.
ഭര്‍ത്തതാവിനോട് വഴക്കിട്ടതിന് ശേഷമാണ് റോമ കൃത്യം നടത്തിയത്. വഴക്കിന് ശേഷം അഞ്ചുവയസ്സുള്ള ഏക മകനെയും കൂട്ടി മുറിക്കുള്ളിയില്‍ കയറി വാതിലടച്ചു. ഒച്ചവയ്‌ക്കെരുതെന്നും തന്റെ മരണ ശേഷവും ഇക്കാര്യങ്ങള്‍ ആരോടും പറയരുത് എന്നും മകനോട് പറഞ്ഞാണ് യുവതി തൂങ്ങിയത്.

എന്നാല്‍ റോമയെ ഈ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാനോ പൊലീസില്‍ പെട്ടന്ന് വിവരമറിയിക്കാനോ ഭര്‍ത്താവ് ശ്രമിക്കാത്തത് പൊലീസില്‍ സംശയം ഉളവാക്കുന്നു. ശനിയാഴ്ച രാവിലെയാണ് ഇയാള്‍ വിവരം പൊലീസില്‍ പറഞ്ഞത്.












Click it and Unblock the Notifications