Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയ നൈരാശ്യം; രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് എവിടെയാണ്?

ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രണയ നൈരാശ്യ ആത്മഹത്യകള്‍ നടക്കുന്നത് ദില്ലിയിലാണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 55 സിറ്റികളില്‍ ഏറ്റവും ഉയര്‍ന്ന തോതിലുള്ള പ്രണയ നൈരാശ്യ ആത്മഹത്യ നടക്കുന്നത് ദില്ലിയിലാണെന്ന് വ്യക്തമാക്കുന്നു. 2014ല്‍ 63 പേരാണ് ദില്ലി നഗരപ്രദേശത്ത് ആത്മഹത്യ ചെയ്തത്. തൊട്ടു പിന്നില്‍ ഭോപാല്‍(48), ചണ്ഡീഗഡ്(21) എന്നിങ്ങനെയാണ്.

ദില്ലിയില്‍ ആത്മഹത്യ ചെയ്തവരില്‍ 38 പുരുഷന്മാരും 25 സ്ത്രീകളുമുണ്ട്. പ്രണയ ബന്ധങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന കലഹങ്ങളും കാരണമായ ആത്മഹത്യയുടെ കണക്കു മാത്രമാണ്. 2014ല്‍ 1.63 കോടി ജനങ്ങളില്‍ ആകെ 1,847 പേരാണ് ദില്ലിയില്‍ ആത്മഹത്യ ചെയ്തത്. സ്ത്രീധന ആത്മഹത്യാ നിരക്കില്‍ ദില്ലിക്ക് രണ്ടാം സ്ഥാനമാണ്.

love

66 പേരാണ് 2014ല്‍ ദില്ലിയില്‍ സ്ത്രീധന പീഡന ആത്മഹത്യയ്ക്ക് വിധേയരായത്. തൊട്ടു മുന്നിലുള്ള ഭോപാലില്‍ 106 പേര്‍ സ്ത്രീധന പീഡനം കാരണം സ്വയം ജീവനൊടുക്കി. രണ്ടു കേസുകളിലും ദില്ലിയുമായി അടുത്ത നഗരങ്ങളാണ് ആത്മഹത്യയില്‍ മുമ്പിലെന്നുകാണാം.

രാജ്യത്ത് കര്‍ഷക ആത്മഹത്യ കുറവാണെന്നും, കര്‍ഷക ആത്മഹത്യ എന്ന പേരില്‍ നടക്കുന്നത് പ്രണയ നൈരാശ്യത്തെ ചൊല്ലിയും, ലൈംഗിക ശേഷിക്കുറവു മൂലവും ആണെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. ഇക്കാര്യം തെറ്റാണെന്ന് തെളിയിക്കുന്നതാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സിന്റെ കണക്കുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+