വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലിട്ട് അധ്യാപകനെ വധിച്ചു: സംഭവം കോച്ചിംഗ് സെന്ററില്‍, മരണം വെടിയേറ്റ്!
ദില്ലി: തലസ്ഥാന നഗരിയില്‍ അധ്യാപകന് വെടിയേറ്റ് മരിച്ചു. കോച്ചിംഗ് സെന്ററിലെത്തിയ മുഖം മൂടിയണിഞ്ഞ അക്രമി 31കാരനായ അങ്കിതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയുടെ ആരോപണം. വീടിന് സമീപത്തുള്ള കോച്ചിംഗ് സെന്ററില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായിരുന്നു കൊല്ലപ്പെട്ട അങ്കിത്.
കോച്ചിംഗ് സെന്ററിന്റെ പ്രവേശന കവാടത്തിനുടുത്തെ സ്റ്റെപ്പില്‍ 25 മിനിറ്റോളം കാത്തിരുന്ന അക്രമി തലയ്ക്ക് പിറകില്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 8.15ഓടെയായിരുന്നു സംഭവം. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ വെച്ചാണ് അധ്യാപകന് വെടിയേറ്റ് മരിക്കുന്നത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയുമായി തന്റെ സഹോദരന് പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ രണ്ട് സഹോദരന്മാരാണ് കൊലയ്ക്ക് പിന്നിലെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.

സംഭവത്തോടെ പെണ്‍കുട്ടിയുടെ കുടുംബത്തിലെ ഒമ്പതോളം അംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ സഹോദരിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കേസ് അന്വേഷിച്ചുവരികയാണ്. പിസിആര്‍ കോള്‍ വന്നതിന് പിന്നാലെയാണ് വെടിയൊച്ച കേട്ടതെന്നാണ് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞത്. സംഭവം നടന്ന് 40 മിനിറ്റിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ അങ്കിതിന്റെ മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications