കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലിട്ട് അധ്യാപകനെ വധിച്ചു: സംഭവം കോച്ചിംഗ് സെന്ററില്‍, മരണം വെടിയേറ്റ്!

  • By Desk
Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരിയില്‍ അധ്യാപകന്‍ വെടിയേറ്റ് മരിച്ചു. കോച്ചിംഗ് സെന്ററിലെത്തിയ മുഖം മൂടിയണിഞ്ഞ അക്രമി 31കാരനായ അങ്കിതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയുടെ ആരോപണം. വീടിന് സമീപത്തുള്ള കോച്ചിംഗ് സെന്ററില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായിരുന്നു കൊല്ലപ്പെട്ട അങ്കിത്.

കോച്ചിംഗ് സെന്ററിന്റെ പ്രവേശന കവാടത്തിനുടുത്തെ സ്റ്റെപ്പില്‍ 25 മിനിറ്റോളം കാത്തിരുന്ന അക്രമി തലയ്ക്ക് പിറകില്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 8.15ഓടെയായിരുന്നു സംഭവം. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ വെച്ചാണ് അധ്യാപകന്‍ വെടിയേറ്റ് മരിക്കുന്നത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയുമായി തന്റെ സഹോദരന്‍ പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ രണ്ട് സഹോദരന്മാരാണ് കൊലയ്ക്ക് പിന്നിലെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.

murder-9867-24

സംഭവത്തോടെ പെണ്‍കുട്ടിയുടെ കുടുംബത്തിലെ ഒമ്പതോളം അംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ സഹോദരിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കേസ് അന്വേഷിച്ചുവരികയാണ്. പിസിആര്‍ കോള്‍ വന്നതിന് പിന്നാലെയാണ് വെടിയൊച്ച കേട്ടതെന്നാണ് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞത്. സംഭവം നടന്ന് 40 മിനിറ്റിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ അങ്കിതിന്റെ മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറി.

English summary
Delhi: Teacher shot dead by masked men, sister alleges ‘affair’ behind murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X