മോഷണക്കുറ്റം ആരോപിച്ച് 16 കാരനു ക്രൂര പീഡനം
ദില്ലി: ദില്ലിയില്‍ മോഷണക്കുറ്റം ആരോപിച്ച് 16 കാരനെ അഞ്ചംഗ സംഘം ക്രൂരമായി പീഡിപ്പിച്ചതായി പരാതി. ദക്ഷിണ പശ്ചിമ ദില്ലിയിലെ ഇന്ദര്‍പുരി മാര്‍ക്കറ്റിനു സമീപമാണ് സംഭവം. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അക്രമികളിലൊരാള്‍ പകര്‍ത്തി മൊബൈലില്‍ പകര്‍ത്തിയതാണ് തെളിവായത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.
അഞ്ചംഗ സംഘം തന്നെ നഗ്നനാക്കി മര്‍ദ്ദിക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കുകയും ചെയ്തതായാണ് പരാതിക്കാരന്‍
പോലീസിനോടുപറഞ്ഞത്. അക്രമികളിലൊരാളുടെ ബൈക്കില്‍ ഇരുന്നതിനാണ് തന്നെ മര്‍ദ്ദിച്ചതെന്നും സംഭവത്തിനു ശേഷം താന്‍ ആത്മഹത്യചെയ്യാന്‍ സമീപത്തുളള റെയില്‍വേ ട്രാക്കിലേക്കു പോയിരുന്നതായും പോലീസിനോടു വെളിപ്പെടുത്തി.

പ്രതികളില്‍ അഞ്ചു പേരും പ്രദേശത്തെ ചേരികളില്‍ നിന്നുളളവരാണ്. ഇവര്‍ക്കെതിരെ വേറെയും കേസുകള്‍ നിലവിലുണ്ട്. പ്രതികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ദില്ലി സൗത്ത് വെസ്റ്റ് ഡിസിപി സുരേന്ദര്‍ കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications