കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷ്ടാവിനെ പിടികൂടിയ ബ്ലാക്ക്‌ബെല്‍റ്റ് പൊലീസിലേല്‍പ്പിച്ചു; താരമായി 18കാരി

  • By Jisha
Google Oneindia Malayalam News

ദില്ലി: കവര്‍ച്ചക്കാരനെ പിന്തുടര്‍ന്ന് പിടികൂടിയ ബ്ലാക്ക് ബെല്‍റ്റിനെ പരിക്കേല്‍പ്പിച്ച് ബ്ലേഡുകൊണ്ട് പരിക്കേല്‍പ്പിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. സമീപത്തുള്ള ഫ് ളാറ്റിനുള്ളില്‍ അതികത്രമിച്ചു കടന്ന ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച നാല് കവര്‍ച്ചക്കാരില്‍ ഒരാളെയാണ് 18കാരിയായ പ്രിയങ്ക 100 മീറ്ററോളം പിന്തുടര്‍ന്ന് പിടികൂടിയത്. ദില്ലിയിലെ പാന്തവ് നഗറിലാണ് സംഭവം.

വീടിന് പുറത്തിരിക്കുമ്പോള്‍ സമീപത്തെ ഫ്‌ളാറ്റില്‍ നിന്ന് ബഹളം കേട്ട് പുറത്തെത്തിയ പ്രിയങ്ക ഫ്‌ലാറ്റിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയ മോഷ്ടാവിനെ പിന്തുടര്‍ന്ന് കഴുത്തിന് പിടിമുറുക്കിയതോടെയാണ് കയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഇയാള്‍ പ്രിയങ്കയെ മുറിവേല്‍പ്പിച്ചത്. എന്നാല്‍ പിടികൂടിയ പെണ്‍കുട്ടി തദ്ദേശീയര്‍ക്ക് കൈമാറിയ ഇയാളെ പൊലീസെത്തി അറസ്റ്റുചെയ്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുരയില്‍ അമ്മക്കൊപ്പം താമസിക്കുന്ന പ്രിയങ്ക മുത്തശ്ശിയെ സന്ദര്‍ശിക്കാന്‍ പാന്തവ് നഗറിലെത്തിയപ്പോഴാണ് സംഭവം. ഫ്‌ളാറ്റിലെ നാല് നിലകളില്‍ നിന്ന് മോഷ്ടിച്ച ഇയാളെ പോകാന്‍ അനുവദിക്കില്ലെന്ന വാശിയായിരുന്നു മോഷ്ടാവിന് പിന്നാലെ പോകാന്‍ പ്രേരിപ്പിച്ചതെന്ന് പ്രിയങ്ക പിന്നീട് പ്രതികരിച്ചു.

delhi

യമുനാ വിഹാറിലെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പ്ലസ്ടു പാസായ പ്രിയങ്കക്ക് പ്രതിരോധ സേനയിലോ പൊലീസിലോ ചേരണമെന്നാണ് ആഗ്രഹം. ഈ ആഗ്രഹത്തോടെ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന സമയത്ത് ഡല്‍ഹി പൊലീസിന്റെ സെല്‍ഫ് ഡിഫന്‍സ് കോഴ്‌സിലും പ്രിയങ്ക പങ്കെടുത്തിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ബ്ലാക്ക് ബെല്‍റ്റ് നേടിയ ഈ 18കാരി കേന്ദ്ര റിസര്‍വ് പൊലീസില്‍ ചേരുന്നതിനുള്ള പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. എന്‍ജിനീയറായ അച്ഛനും അമ്മയും പൊലീസില്‍ ചേരുന്നതിനായി തന്നെ പ്രോത്സാഹിപ്പിക്കുന്നതായി പ്രിയങ്ക കൂട്ടിച്ചേര്‍ക്കുന്നു.

English summary
Delhi teen chased and catched down and handover robber to police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X