• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബ്ലൂവെയിൽ മാറി... ഇപ്പോൾ പബ്ജിയോ? 19 കാരൻ വകവരുത്തിയത് അച്ഛനെയും അമ്മയെയും സഹോദരിയെയും, ക്രൂരത...

ദില്ലി: ഓൺലൈൻ വാർ ഗെയിം ആയ പബ്ജിക്ക് അടിമയായ പത്തൊമ്പതുകാരൻ വകവരുത്തിയത് സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും. ഓൺലൈൻ ഗെയിമുമായി ഊരു ചുറ്റുന്നതിന് വഴക്ക് പറഞ്ഞതിനാണ് മകൻ ഈ ക്രൂരകൃത്യം ചെയ്തത്. സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. തന്റെ ജീവിത ശൈലിയെ ചോദ്യം ചെയ്തതിനാണ് സൂരജ് മാതാപിതാക്കളെയും സഹോദരിയെയും വക വരുത്തിയെതെന്ന് പോലീസ് മൊഴി നൽകി.

എല്ലാവരിലും വിശ്വാസമുണ്ട്: മീടൂ കേസുകള്‍ അന്വേഷിക്കാന്‍ നാലംഗ പാനല്‍: മേനകാ ഗാന്ധി

നിര്‍മാണ കരാറുകാരനായ മിഥിലേഷ് വര്‍മ (48), ഭാര്യ സിയ (38), മകള്‍ നേഹ (16) എന്നിവരാണു ദാരുണമായി കൊല്ലപ്പെട്ടത്. വസന്ത്കുഞ്ജിലെ കിഷന്‍ഗഡിലുള്ള വീടിനുള്ളിലാണു മൂവരെയും കുത്തേറ്റു മരിച്ച നിലയില്‍ ബുധനാഴ്ച പുലര്‍ച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സൂരജിന്റെ നിലവിളി കേട്ട് അയല്‍ക്കാരെത്തിയപ്പോഴാണു കൊലപാതക വിവരം പുറത്തറിയുന്നത്. സൂരജിന്റെ കൈക്കും നിസാരമായ പരിക്ക് ഉണ്ടായിരുന്നു.

വീട് അകത്ത് നിന്ന് പൂട്ടിയ നിലയിൽ

വീട് അകത്ത് നിന്ന് പൂട്ടിയ നിലയിൽ

രണ്ട് പേർ വീട്ടിൽ കയറി വന്ന് ആക്രമിക്കുകയായിരുന്നെന്നാണ് സൂരജ് ആദ്യം പോലീസിന് മൊഴി നൽകിയത്. നാട്ടുകാർ ഓടി വരുമ്പോൾ വീട് അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു. നാട്ടുകാർ സൂരജിന്റെ വാക്ക് വിശ്വസിക്കുകയായിരുന്നു. എന്നാൽ വീട്ടിൽ ആരും അതിക്രമിച്ച് കടന്നതായ ലക്ഷണങ്ങളൊന്നും കാണാത്തതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സൂരജിന്റെ കള്ളത്തരങ്ങൾ വെളിയിലായത്.

പഠനത്തിൽ ഉഴപ്പി

പഠനത്തിൽ ഉഴപ്പി

പഠനത്തില്‍ ഉഴപ്പനായ സൂരജ് പട്ടം പറത്തല്‍ മല്‍സരങ്ങളിലും മറ്റും പങ്കെടുത്ത് സമയം പാഴാക്കുന്ന സ്വഭാവക്കാരനായിരുന്നു. കുറച്ചുനാള്‍ മുന്‍പു തന്നെ തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞു പിതാവിന്റെ കയ്യില്‍നിന്നു പണം തട്ടാന്‍ ശ്രമിക്കുകയു ചെയ്തിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയതിനെയും സ്വഭാവദൂഷ്യത്തെയും മാതാപിതാക്കളും സഹോദരിയും ചോദ്യംചെയ്തത് പ്രകോപനത്തിന് ഇടയാക്കിയെന്ന് പോലീസ് വ്യക്തമാക്കുന്നു.

ആളുകളുടെ മുന്നിൽ വെച്ച് മർദ്ദം

ആളുകളുടെ മുന്നിൽ വെച്ച് മർദ്ദം

സൂരജ് പഠനം ഇടയ്ക്ക് ഉപേക്ഷിച്ചു കൂട്ടുകാര്‍ക്കൊപ്പം നാടുചുറ്റി നടക്കുന്നതിനെ ചൊല്ലി വീട്ടില്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നു. പിന്നീട് സ്വകാര്യ സ്ഥാപനത്തിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിൽ പിതീവ് സൂരജിനെ ചേർത്തു. എന്നാൽ അവിടെയും ഫവയ പോലെ തന്നെ ഉഴപ്പി. ഇതിന്റെ പേരിൽ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ട്. ആളുകളുടെ മുന്നിൽവെച്ച് പിതാവ് സൂരജിനെ മർദ്ദിക്കുകയും പതിവായിരുന്നു.

സഹോദരിയോട് പക

സഹോദരിയോട് പക

സഹോദരിയോടാണു മാതാപിതാക്കള്‍ക്കു കൂടുതല്‍ സ്‌നേഹമെന്നും സൂരജ് വിശ്വസിച്ചിരുന്നെന്ന് പോലീസ് പറയുന്നു. തന്റെ സ്വകാര്യ ജീവിതം സംബന്ധിച്ചു മാതാപിതാക്കള്‍ക്കു വിവരം നല്‍കുന്നതു സഹോദരിയാണെന്നും സൂരജ് കരുതി. തുടർന്ന് മെഹ്‌റോളിയില്‍നിന്നു കത്തിയും കത്രികകളും വാങ്ങി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ തുടരെ കുത്തി. ശബ്ദം കേട്ടുണര്‍ന്ന മാതാവിനെയും കുത്തി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് അടുത്ത മുറിയിലെത്തി സഹോദരിയെ കഴുത്തിനും വയറ്റിലും കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.

വീട് മുഴുവൻ അലങ്കോലമാക്കി

വീട് മുഴുവൻ അലങ്കോലമാക്കി

എല്ലാം കഴിഞ്ഞ് മോഷണശ്രമമാണെന്ന് വരുത്തി തീർക്കാൻ സൂരജ് വീട് മുഴുവൻ അലങ്കോലമാക്കി ഇടുകയായിരുന്നു. ഇതിന് ശേഷമായിരുന്നു ഉച്ചത്തിൽ ശബ്ദമുണ്ടാക്കി നാട്ടുകാരെ വിവരമറിയിച്ചത്. കൊലപാതകത്തിനു ശേഷം കുളിമുറിയില്‍ സൂരജ് കയ്യും കാലും കൊലക്കത്തിയും കഴുകിയതായി ഫൊറന്‍സിക് പരിശോധനയിൽ തെളിഞ്ഞതോടെയാണ് അന്വേഷണം സൂരജിലേക്ക് തിരിഞ്ഞതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും.

14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

സൂരജിനെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സൂരജ് ഓണ്‍ലൈന്‍ ഗെയിം ആയ പബ്ജിക്ക് അടിമയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മറ്റൊരു സ്ഥലത്തു മുറി വാടകയ്‌ക്കെടുത്ത് ക്ലാസുകള്‍ ഒഴിവാക്കി കൂട്ടുകാര്‍ക്കൊപ്പം മണിക്കൂറുകളോളം ഓണ്‍ലൈന്‍ വാര്‍ ഗെയിം ആയ പബ്ജി കളിക്കുകയായിരുന്നു പതിവെന്നും പോലീസ് വ്യക്തമാക്കുന്നു.

English summary
Delhi teen, who killed family, was addicted to online game: Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X