ടെസ്റ്റ് ഡ്രൈവിന് നല്‍കിയ ബൈക്കുമായി യുവാക്കള്‍ മുങ്ങി, പിടികൂടിയത് ഫേസ്ബുക്കിലൂടെ
ദില്ലി: ബൈക്ക് വാങ്ങാന്‍ എന്ന വ്യാജേന എത്തിയ യുവാക്കള്‍ ടെസ്റ്റ് ഡ്രൈവിന് നല്‍കിയ ബൈക്കുമായി മുങ്ങി. ഓണ്‍ലൈനില്‍ പരസ്യം നല്‍കിയ ബിസിനസ്സുകാരന്റെ സ്‌പോര്‍ട്ട്‌സ് ബൈക്കുമായാണ് യുവാക്കള്‍ മുങ്ങിയത്.
ബിസിനസ്സുകാരനായ അന്‍വര്‍ അലി ബൈക്ക് വാങ്ങാന്‍ എത്തിയ യുവാക്കള്‍ക്ക് ഓടിക്കാന്‍ നല്‍കുകയായിരുന്നു. ബൈക്കില്‍ പോയ യുവാക്കള്‍ പിന്നീട് തിരിച്ചെത്തിയില്ല.

യുവാക്കളുടെ പേര് ഫേസ്ബുക്കില്‍ പരിശോധിച്ചാണ് പിടികൂടിയത്. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഉട്ടം നഗര്‍ പോലീസ് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications