ഡൽഹിയിൽ സ്കൂളുകളും ജിമ്മുകളും തിങ്കളാഴ്ച മുതൽ; രാത്രി കർഫ്യൂ സമയത്തിൽ മാറ്റം
ഡൽഹിയിൽ സ്കൂളുകളും ജിമ്മുകളും തിങ്കളാഴ്ച മുതൽ; രാത്രി കർഫ്യൂ സമയത്തിൽ മാറ്റം
ഡൽഹി: ഡൽഹിയിൽ സ്കൂളുകളും ജിമ്മുകളും തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കുന്നു. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് പ്രവർത്തനം ആരംഭിക്കുക. ഇതിന് പുറമെ, ഉന്നത വിദ്യാഭ്യാസ, കോച്ചിംഗ് സ്ഥാപനങ്ങളും തുറക്കാൻ അനുനതി നൽകി. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയാണ് ഇളവുകൾ വരുത്തി അനുമതി നൽകിയത്.
വാക്‌സിനേഷൻ എടുക്കാത്ത അധ്യാപകരെ ജോലിയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. ഇന്ന് വൈകിട്ടോടെ പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരും. അതേസമയം, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കാർ ഡ്രൈവർമാരെ മാസ്ക് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കും.

എല്ലാ ഓഫീസുകളും 100% ഹാജരോടെ പ്രവർത്തിക്കാമെന്നും ഡിഡിഎംഎ അറിയിച്ചു. രോഗ വ്യാപനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ രാത്രി കർഫ്യൂവിലും ഇളവ് വരുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് മണിവരെയാണ് ഇനി മുതൽ കർഫ്യൂ. നേരത്തെ രാത്രി 10 മുതൽ പുലർച്ചെ 5 വരെയായിരുന്നു കർഫ്യൂ.
കൊവിഡ് രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഇളവുകൾ നൽകിയതെന്ന് ഡി ഡി എം എ ഉദ്യോഗസ്ഥൻ പറഞ്ഞു. 15 മുതൽ 18 വയസ്സുവരെ പ്രായമുളള ധാരാളം പേർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ആരോഗ്യവകുപ്പ് അണുബാധയുടെ വ്യാപനം വിലയിരുത്തുകയും നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഡിഡിഎംഎയോട് ശുപാർശ ചെയ്യുകയും ചെയ്തു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഡിഡിഎംഎ യോഗത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെയ്ച്ചു.
അതേസമയം, ഡൽഹിയിൽ ജനുവരി 27-ന്, ഡിഡിഎംഎ വാരാന്ത്യ കർഫ്യൂവും മാർക്കറ്റുകളിലെ ഒറ്റ-ഇരട്ട നിയന്ത്രണങ്ങളും നീക്കിയിരുന്നു. സിനിമാശാലകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവയ്ക്ക് 50% സീറ്റ് പരിധി നൽകി വീണ്ടും തുറക്കാനും അനുവദിച്ചു. വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള മിക്ക നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്.
സ്‌കൂളുകൾ തുടർച്ചയായി അടച്ചു പൂട്ടുന്നത് കുട്ടികളുടെ പഠന ഫലങ്ങളെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2020 മാർച്ച് മുതൽ ഡൽഹിയിൽ സ്‌കൂളുകൾ അധികവും അടച്ചിട്ടിരുന്നു. ഡൽഹിയിൽ കോവിഡ് പോസിറ്റീവിറ്റി 5 ശതമാനത്തിൽ താഴെയാണ്. രാജ്യത്തുടനീളം അതിവേഗം രോഗ വ്യാപനം കുറയുകയാണെന്നും സഫ്ദർജംഗ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.ജുഗൽ കിഷോർ പറഞ്ഞിരുന്നു.
ഭൂരിഭാഗം കൊവിഡ് കേസുകളും സൗമ്യമാണെന്നും മരണ നിരക്ക് കോമോർബിഡ് അവസ്ഥയുള്ളവരിൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ, സാധാരണ നിലയിലേക്ക് ജനങ്ങളെ എത്തിക്കുന്നത് എന്നത് പ്രധാനമാണെന്ന് കിഷോർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് അവരുടെ വളർച്ചയ്ക്കും വികാസത്തിനും സ്കൂൾ വീണ്ടും തുറക്കുന്നത് അത്യന്താപേക്ഷിതമാണ്. ജിമ്മുകൾക്കും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ് - കിഷോർ വ്യക്തമാക്കി.
അതേസമയം, ഡൽഹിയിൽ വ്യാഴാഴ്ച 2,668 കൊവിഡ് കേസുകൾ രേഖപ്പെടുത്തി. 4.3% ആണ് പോസിറ്റിവിറ്റി നിരക്ക്. ഈ വർഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. മൂന്നാഴ്‌ചയ്‌ക്ക് മുമ്പ് തലസ്ഥാനം അണുബാധകളുടെ നേരിയ ഉയർച്ച കടന്നിരുന്നു. അതേസമയം, നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള ഡിഡിഎംഎയുടെ നീക്കത്തെ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ബ്രിജേഷ് ഗോയൽ സ്വാഗതം ചെയ്തു. "ഡിഡിഎംഎ ശരിയായ നീക്കമാണ് നടത്തിയത്. വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനത്തിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ രാത്രികാല കർഫ്യൂ പിൻവലിക്കുകയും വേണം.
ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിലില്ലായ്മ നേരിടുന്നതിനാൽ ജിമ്മുകൾ വീണ്ടും തുറക്കാൻ അനുവദിക്കുന്നത് നല്ല നീക്കമാണ്. ഏകദേശം 500,000 ആളുകൾ തങ്ങളുടെ ഉപജീവനത്തിനായി ജിമ്മുകളെ ആശ്രയിക്കുന്നുണ്ടെന്ന് ഡൽഹി ജിം അസോസിയേഷൻ പറഞ്ഞു. "ലോക്ക്ഡൗൺ കാരണം ജിം ഉടമകൾക്ക് ഇതിനകം തന്നെ ധാരാളം സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. കൂടാതെ എല്ലാ ജിം ഉടമകളും കടത്തിലാണ്. ജിം ഉടമകൾക്കും ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കും വലിയ ആശ്വാസമാണ് ഡിഡിഎംഎ തീരുമാനം," അസോസിയേഷൻ വൈസ് പ്രസിഡന്റ് ചിരാഗ് സേത്തി പറഞ്ഞു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications