നഗരത്തില്‍ വന്‍ കവര്‍ച്ച, ടോള്‍പ്ലാസ ജീവനക്കാരെ കൊലപ്പെടുത്തി കോടികള്‍ കവര്‍ന്നു, കേട്ടാല്‍ ഞെട്ടും
ദില്ലി: രണ്ട് ടോള്‍പ്ലാസ ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി ശേഷം രണ്ടരകോടി രൂപ കവര്‍ന്നു. ഞായറാഴ്ച രാവിലെ ദില്ലിയിലിലെ ബാദര്‍പുരിയിലാണ് സംഭവം. ടോള്‍ പ്ലാസ ജീവനക്കാരനായ മഹിപാല്‍, ക്യാഷറായ മോഹന്‍ എന്നിവരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.
ബൈക്കിലെത്തിയ അജ്ഞാത സംഘം ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് പ്രേദേശ വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ആക്രമികള്‍ ര്ക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ മഹിപാലും മോഹനനെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ ദില്ലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications