കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രികോണപ്രേമം, അവസാനിച്ചത് കൊലപാതകത്തില്‍

Google Oneindia Malayalam News

ദില്ലി: രണ്ടു പേര്‍ പ്രേമിച്ചത് ഒരാളെ. ത്രികോണ പ്രേമത്തിന് അന്ത്യമേകി ഒരു കൊലപാതകവും. ദില്ലിയിലാണ് സംഭവം. ദലിപ് ഭരദ്വാജ്(30)ആണ് കൊല്ലപ്പെട്ടത്.

ദലീപിന്റെ കാമുകിയെ അലോക് എന്ന 21കാരനെ ഇഷ്ടപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. നിരവധി തവണ അലോക് പെണ്‍കുട്ടിയോട് പ്രേമാഭ്യര്‍ത്ഥന നടത്തിയെങ്കിലും തുടര്‍ച്ചയായി നിരസിക്കപ്പെട്ടു.

Delhi Murder

വിവരമറിഞ്ഞ ദലിപും അലോകും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അലോക് നയം മാറ്റുകയായിരുന്നു. പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ കാമുകനെ തന്നെ ഇല്ലാതാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. ഇതിന് കപില്‍(22) എന്ന കൂട്ടുകാരന്റെ സഹായവും തേടി.

ദലിപുമായി അടുത്ത അലോക് അതിവേഗം അയാളുടെ വിശ്വാസം പിടിച്ചുപറ്റി. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം ഒരു പാര്‍ട്ടിയിലേക്കുള്ള ക്ഷണം കിട്ടിയപ്പോള്‍ ദലിപിന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. അവിടെ വെച്ച് അലോക് കൂട്ടുകാരന്റെ സഹായത്തോടുകൂടി കുത്തികൊലപ്പെടുത്തുകയായിരുന്നു.

English summary
Two men were arrested on Saturday night for murdering their friend. The victim got into a spat with one of his attackers over repeatedly approaching his girlfriend, police said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X