Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്ക് പീഡനം,സംഭവം നടന്നത് ചെറിയ സമയ വ്യത്യാസത്തില്‍!

പീഡനങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. അടുത്തിടെ തുടര്‍ച്ചയായി നടന്ന പീഡന കഥകള്‍ കേട്ട് ഞെട്ടിതരിച്ചിരിക്കുകയാണ് കേരള ജനത. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി.

ദില്ലി; പീഡനങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. അടുത്തിടെ തുടര്‍ച്ചയായി നടന്ന പീഡന കഥകള്‍ കേട്ട് ഞെട്ടിതരിച്ചിരിക്കുകയാണ് കേരള ജനത. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി. സംഭവം നടന്നത് തലസ്ഥാനത്താണ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളാണ് പീഡനത്തിനിരയായത്. ദില്ലിയിലെ സൗത്ത്, സൗത്ത് ഈസ്റ്റ് എന്നിങ്ങനെ രണ്ടിടങ്ങളായി 24 മണിക്കൂറിന്റെ വ്യത്യാസത്തിലാണ് സംഭവം നടന്നത്.

ദില്ലിയിലെ സൗത്ത് ഈസ്റ്റിലെ ഗോവിന്ദപുരിയിലാണ് ആറ് വയസുകാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. വീടിന് അടുത്തുള്ള നവജീവന്‍ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയെ പിടിച്ചുകൊണ്ട് പോയി പീഡിപ്പിച്ചതെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ പറഞ്ഞു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടിയെ കാണാതായി രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് പാര്‍ക്ക് മുഴുവന്‍ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്.

വീടിന്റെ പിന്നിലായി

വീടിന്റെ പിന്നിലായി

പോലീസ് അന്വേഷണത്തില്‍ വീടിന്റെ പിറകില്‍ നിന്ന് കുട്ടിയെ കണ്ടെത്തി. കുട്ടിയുടെ ശരീരത്ത് മുറിവുകള്‍ ഉണ്ട്. ആകെ പേടിച്ച വിരണ്ട അവസ്ഥയിലാണ് പെണ്‍കുട്ടി. കുട്ടിയെ എയിംസ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

പ്രതിയെ തെരയുന്നു

പ്രതിയെ തെരയുന്നു

സംഭവത്തില്‍ പ്രതിയെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചാണക്യപുരിയിലെ യശ്വന്തില്‍ ലഘു ഭക്ഷണ ശാല നടത്തുകയാണ് പെണ്‍കുട്ടിയുടെ പിതാവ്.

അഞ്ചു വയസുകാരിയ്ക്ക് പീഡനം

അഞ്ചു വയസുകാരിയ്ക്ക് പീഡനം

സംഭവം നടന്നത് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്. സൗത്ത് ദില്ലിയിലെ നേബ് സാരൈയിലാണ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ 30 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് പോയാണ് പീഡിപ്പിച്ചത്.

ഫാമില്‍ ജോലി നോക്കുന്നു

ഫാമില്‍ ജോലി നോക്കുന്നു

സ്ഥലത്തെ ഫാമില്‍ ജോലി നോക്കുകയാണ് പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍. ഇവര്‍ക്ക് മൂന്ന് മക്കളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+