Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി ഭീകരാക്രമണ ഭീഷണിയില്‍

ദില്ലി: രാജ്യ തലസ്ഥാനം ഭീകരാക്രമണ ഭീഷണിയില്‍. ദസറ ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണത്തിന് തീവ്രവാദികള്‍ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.

ഇതോടെ ദില്ലിയില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ദസറ ആഘോഷങ്ങള്‍ക്കിടെ സന്ദര്‍ശിക്കുന്ന വടക്കന്‍ ദില്ലി മേഖലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Delhi

ദസറ ആഘോഷങ്ങളുടെ ഭാഗമായി വിഗ്രഹങ്ങള്‍ എരിക്കുന്ന 16 കേന്ദ്രങ്ങള്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഭീകരാക്രമണത്തിന് ഇത്തരം സ്ഥലങ്ങളും ചടങ്ങുകളും തീവ്രവാദികള്‍ തിരഞ്ഞെടുത്തേക്കാം എന്നാണ് വിവരം.

നിര്‍ണായക കേന്ദ്രങ്ങളില്‍ 30,000 സുരക്ഷാ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലായിരിക്കും ഇത്തവണത്തെ ദില്ലിയിലെ ദസറ ആഘോഷം എന്ന് ഉറപ്പിക്കാം. ദസറ ആഘോഷിക്കാന്‍ ആളുകള്‍ ഒത്തുകൂടുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

രാംലീല മൈതാന്‍, ചെങ്കോട്ട്, സുഭാഷ് മൈതാന്‍, ദങ്കല്‍ മൈതാന്‍, സുല്‍ത്താന്‍പുരി, ആശോക് വിഹാര്‍, പിയു ബ്ലോക്ക് പീതാംപുര, ഷാലിമാര്‍ ബാഗ്, കുത്തുബ് സ്‌കൂള്‍ മൈതാനം തുടങ്ങിയ സ്ഥലങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

ഈ മാസം തുടക്കത്തില്‍ ദില്ലി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയ വ്യക്തിയില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+