കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആൺകുട്ടികൾ മാന്യമായി വസ്ത്രം ധരിയ്ക്കണമെന്ന്!! നോട്ടീസ് ദില്ലി സർവ്വകലാശാല വിദ്യാർത്ഥികൾക്ക്

പെണ്‍കുട്ടികള്‍ക്കല്ല, ആണ്‍കുട്ടികള്‍ക്കായാണ് നോട്ടീസ് ഇറക്കിയത് എന്നായിരുന്നു വാര്‍ഡന്റെ വിശദീകരണം.

  • By മരിയ
Google Oneindia Malayalam News

ദില്ലി: ദില്ലി സര്‍വ്വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ മാന്യമായ വസ്ത്രം ധരിയ്ക്കണം എന്ന് നിര്‍ദ്ദേശിച്ച് കൊണ്ട് വാര്‍ഡന്റെ നോട്ടീസ്. സംഭവം വിവാദമായപ്പോള്‍ പെണ്‍കുട്ടികള്‍ക്കല്ല, ആണ്‍കുട്ടികള്‍ക്കായാണ് നോട്ടീസ് ഇറക്കിയത് എന്നായിരുന്നു വാര്‍ഡന്റെ വിശദീകരണം.

മാന്യമായ വസ്ത്രം

കോളേജ് ഹോസ്റ്റലിലെ കോമണ്‍ റൂമില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ മാന്യമായ വസ്ത്രം ധരിച്ചിട്ട് വേണം വരാന്‍ എന്നാണ് വാര്‍ഡന്റെ നോട്ടീസ്. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഹോസ്റ്റലില്‍ ഉള്ളവര്‍ ഒരു മുറിയില്‍ ഇരുന്നാണ് പഠിയ്ക്കുന്നത് ടി വി കാണുന്നതും എല്ലാം.

വിവാദം

വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണ് നോട്ടീസ് എന്ന ആരോപിച്ച് ചിലര്‍ രംഗത്തെത്തി. നേരത്തെ ഐഐടിയിലും ഇത്തരം ഒരു നോട്ടീസ് പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അത് പിന്‍വലിയ്ക്കുകയായിരുന്നു.

വിശദീകരണം

കോമണ്‍ റൂമില്‍ എത്തുന്ന ആണ്‍കുട്ടികള്‍ക്കാണ് നോട്ടീസ് എന്നായിരുന്നു വാര്‍ഡന്റെ വിശദീകരണം. എസി റൂമില്‍ പലരും കിടന്നുറങ്ങാറുണ്ടത്രേ. അപ്പോള്‍ മാന്യമായ വസ്ത്രം ധരിച്ചല്ല വരുന്നതെന്നും പറയുന്നു.

പ്രതിഷേധം

രാജ്യ തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ക്യാമ്പസില്‍ വ്യക്തി സ്വാതന്ത്ര്യം നിയന്ത്രിയ്ക്കുന്ന വിധത്തില്‍ നോട്ടീസ് ഇറയ്ക്കിയതിനെതിരെ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്

English summary
Delhi University asks students to wear proper Dress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X