മോദിയുടെ ബിരുദം വ്യാജമല്ലെന്ന് സര്‍വകലാശാല; ആണെന്ന് ആവര്‍ത്തിച്ച് ആം ആദ്മി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിഎ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തിന് അവസാനമില്ല. ബിരുദ സര്‍ട്ടിഫിക്കറ്റ് ആധികാരികമാണെന്ന് ദില്ലി സര്‍വകലാശാല പറയുമ്പോള്‍ ബിരുദം വ്യാജമാണെന്ന് ആം ആദ്മി പാര്‍ട്ടി ആവര്‍ത്തിക്കുകയാണ്. നേരത്തെ ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടിയ പിശകിനെക്കുറിച്ചും സര്‍വകലാശാല വിശദീകരിച്ചു.
മോദിയുടെ സര്‍ട്ടിഫിക്കറ്റിലുള്ള വര്‍ഷത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ആം ആദ്മി ആരോപിച്ചിരുന്നത്. 1978ല്‍ ബിഎ പരീക്ഷ പാസായ മോദിക്ക് 1979ല്‍ സര്‍ട്ടിഫിക്കറ്റ് കൈമാറിയിരുന്നു. എന്നാല്‍ ഈ വര്‍ഷം തെറ്റായി രേഖപ്പെടുത്തിയതാണെന്ന് ദില്ലി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ തരുണ്‍ ദാസ് പറഞ്ഞു.

മോദിയുടെ ബിരുദം വ്യാജമാണെന്ന് ആം ആദ്മി പാര്‍ട്ടി നിരന്തരം ആരോപിച്ചതോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് കഴിഞ്ഞദിവസം സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടത്. മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ എഎപി നേതാക്കള്‍ സര്‍വകലാശാലയിലെത്തിയെങ്കിലും പരിശോധിക്കാനുള്ള അവസരം ലഭിച്ചില്ല. ആം ആദ്മി പാര്‍ട്ടി അടുത്തദിവസം വിസിയെ കണ്ടേക്കും.
മോദിയുടെ ബിരുദ രേഖകള്‍ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷകള്‍ ദില്ലി സര്‍വകലാശാല നിരന്തരം തിരസ്കരിച്ചിത് ഏറെ സംശയങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആം ആ്ദ്മി മോദിക്ക് ബിരുദമില്ലെന്ന് ആരോപിച്ചത്. പുതുതായി പുറത്തുവിട്ട സര്‍ട്ടിഫിക്കറ്റുകളില്‍ ഉപയോഗിച്ച ഫോണ്ടുകള്‍ സംബന്ധിച്ചും തര്‍ക്കം ഉയര്‍ന്നിട്ടുണ്ട്.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications