കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ബിരുദം വ്യാജമല്ലെന്ന് സര്‍വകലാശാല; ആണെന്ന് ആവര്‍ത്തിച്ച് ആം ആദ്മി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിഎ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തിന് അവസാനമില്ല. ബിരുദ സര്‍ട്ടിഫിക്കറ്റ് ആധികാരികമാണെന്ന് ദില്ലി സര്‍വകലാശാല പറയുമ്പോള്‍ ബിരുദം വ്യാജമാണെന്ന് ആം ആദ്മി പാര്‍ട്ടി ആവര്‍ത്തിക്കുകയാണ്. നേരത്തെ ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടിയ പിശകിനെക്കുറിച്ചും സര്‍വകലാശാല വിശദീകരിച്ചു.

മോദിയുടെ സര്‍ട്ടിഫിക്കറ്റിലുള്ള വര്‍ഷത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ആം ആദ്മി ആരോപിച്ചിരുന്നത്. 1978ല്‍ ബിഎ പരീക്ഷ പാസായ മോദിക്ക് 1979ല്‍ സര്‍ട്ടിഫിക്കറ്റ് കൈമാറിയിരുന്നു. എന്നാല്‍ ഈ വര്‍ഷം തെറ്റായി രേഖപ്പെടുത്തിയതാണെന്ന് ദില്ലി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ തരുണ്‍ ദാസ് പറഞ്ഞു.

modi

മോദിയുടെ ബിരുദം വ്യാജമാണെന്ന് ആം ആദ്മി പാര്‍ട്ടി നിരന്തരം ആരോപിച്ചതോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് കഴിഞ്ഞദിവസം സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടത്. മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ എഎപി നേതാക്കള്‍ സര്‍വകലാശാലയിലെത്തിയെങ്കിലും പരിശോധിക്കാനുള്ള അവസരം ലഭിച്ചില്ല. ആം ആദ്മി പാര്‍ട്ടി അടുത്തദിവസം വിസിയെ കണ്ടേക്കും.

മോദിയുടെ ബിരുദ രേഖകള്‍ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷകള്‍ ദില്ലി സര്‍വകലാശാല നിരന്തരം തിരസ്‌കരിച്ചിത് ഏറെ സംശയങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആം ആ്ദ്മി മോദിക്ക് ബിരുദമില്ലെന്ന് ആരോപിച്ചത്. പുതുതായി പുറത്തുവിട്ട സര്‍ട്ടിഫിക്കറ്റുകളില്‍ ഉപയോഗിച്ച ഫോണ്ടുകള്‍ സംബന്ധിച്ചും തര്‍ക്കം ഉയര്‍ന്നിട്ടുണ്ട്.

English summary
Delhi University Registrar Tarun Das says Narendra Modi's degree authentic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X