ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ എബിവിപിക്ക്, നാലില്‍ മൂന്നിലും ജയം.. ഒരു സീറ്റ് സ്വതന്ത്രന്

ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട പോസ്റ്റുകളിലേക്ക് എബിവിപി സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. എബിവിപിയുടെ യാഷ് ദബാസ് പ്രസിഡന്റായും, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദീപാന്‍ഷു ഷോക്കിന്‍ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. എബിവിപിയുടെ റിയ ഛാവ്ഡി സെക്രട്ടറിയായും ലക്ഷ്യ രാജ് സിംഗ് ജോയിന്റ് സെക്രട്ടറിയായും വിജയിച്ചു.

പ്രധാന വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള കടുത്ത മത്സരത്തിനൊടുവിലാണ് ഫലങ്ങള്‍ പുറത്തുവന്നത്. എബിവിപി, എന്‍എസ്‌യുഐ, ഐസ-എസ്എഫ്‌ഐ സഖ്യം എന്നീ സംഘടനകളാണ് നാല് പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിച്ചത്. പ്രധാന സ്ഥാനങ്ങളിലേക്ക് സ്വതന്ത്രരും മറ്റ് സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ടായിരുന്നു. നോര്‍ത്ത് ക്യാമ്പസിലെ യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിലെ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ ഇന്ന് രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

Delhi University Student Union Election

പല ഘട്ടങ്ങളിലും മത്സരം കടുപ്പമേറിയതായിരുന്നു. പ്രത്യേകിച്ച് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍, വോട്ടെണ്ണല്‍ പുരോഗമിക്കവേ ലീഡ് നില പലപ്പോഴും മാറിമറിഞ്ഞു. എന്‍എസ്‌യുഐയുടെ വിജയ് മീനയെ പരാജയപ്പെടുത്തിയാണ് യാഷ് ദബാസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 22,523 വോട്ടുകള്‍ വിജയ് ശങ്കര്‍ മീനയെ 24,576 വോട്ടുകള്‍ നേടിയാണ് യാഷ് ദബാസ് പരാജയപ്പെടുത്തിയത്.

21,650 വോട്ടുകളോടെ റിയ ഛാവ്ഡി സെക്രട്ടറി സ്ഥാനവും, 16,615 വോട്ടുകളോടെ ലക്ഷ്യ രാജ് സിംഗ് ജോയിന്റ് സെക്രട്ടറി സ്ഥാനവും നേടി. മുന്‍ എന്‍എസ്‌യുഐ അംഗവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ദീപാന്‍ഷു ഷോക്കിന്‍ 30,615 വോട്ടുകളോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനം നേടിയത്. 52 പോളിംഗ് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, തിരഞ്ഞെടുപ്പില്‍ 40.46 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി.

1.51 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടായിരുന്നു. ഡേ-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ 8:30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും, ഈവനിംഗ്-കോളേജ് വിദ്യാര്‍ത്ഥികളുടേത് ഉച്ചയ്ക്ക് 3 മണി മുതല്‍ വൈകുന്നേരം 7:30 വരെയും നടന്നു. ആകെ 20 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

എബിവിപിയും എന്‍എസ്‌യുഐയും നാല് സ്ഥാനങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍, ഐസയും എസ്എഫ്‌ഐയും സംയുക്തമായാണ് മത്സരിച്ചത്. പ്രചാരണവേളയിലും വോട്ടെണ്ണല്‍ ഘട്ടത്തിലും നിരവധി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ശക്തമായ സാന്നിധ്യം അറിയിച്ചു. പ്രചാരണത്തിനിടെയുണ്ടായ അക്രമങ്ങളെയും അച്ചടക്കലംഘനങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.

പ്രചാരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ആരോപിക്കപ്പെട്ട ചട്ടലംഘനങ്ങളിലും രാഷ്ട്രീയ സംഘടനകളില്‍ നിന്ന് മറുപടി തേടിയതിനൊപ്പം, ഫലപ്രഖ്യാപനത്തിന് ശേഷം വിജയാഘോഷ റാലികള്‍, ഡ്രം വാദ്യങ്ങള്‍, മറ്റ് ആഘോഷപ്രകടനങ്ങള്‍ എന്നിവ നടത്തുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫലപ്രഖ്യാപനത്തോടെ, 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പുതിയ യൂണിയന്‍ സെന്‍ട്രല്‍ പാനല്‍ ചുമതലയേല്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma