വരാനിരിക്കുന്ന കോളജുകള്‍ക്ക് സവര്‍ക്കറുടെയും, സുഷമാ സ്വരാജിന്റെയും പേരിടാനൊരുങ്ങി ഡല്‍ഹി സര്‍വകലാശാല
ന്യൂ ഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയുടെ കീഴില്‍ വരാനിരിക്കുന്ന കോളജുകള്‍ക്ക് സവര്‍കറുടെയും മുന്‍ ബിജെപി നേതാവ് സുഷമാ സ്വരാജിന്റെയും പേര് നല്‍കാന്‍ തീരുമാനിച്ചുവെന്ന് ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് അദ്ദേഹം കോളജുകള്‍ക്ക് ഈ പേരുകള്‍ നിര്‍ദ്ദേശിച്ചത്. ആഗസ്റ്റില്‍ ചേര്‍ന്ന യോഗത്തില്‍ വരാനിരിക്കുന്ന രണ്ട് കോളേജുകള്‍ക്ക് പേര് നിര്‍ദ്ദേശിക്കാന്‍ യോഗം ഡല്‍ഹി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറോട് പറഞ്ഞിരുന്നു.

ഇത് കഴിഞ്ഞ യോഗത്തിലെ അജണ്ടയില്‍ ഉള്‍പ്പെടുത്തുകയും അന്തിമമായ പേര് നിര്‍ദ്ദേശിക്കാന്‍ വൈസ് ചാന്‍സിലറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ഇസി അംഗം സീമാ ദാസ് പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് അദ്ദേഹം ഈ പേരുകള്‍ പറഞ്ഞത്. അതേസമയം കോളേജുകള്‍ക്ക് പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരുടെ പേരിടണമെന്ന് വിസി യോട് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് സീമീ ദാസ് പറഞ്ഞു. എന്നാല്‍ അത് നടന്നില്ലെന്നും അവര്‍ കൂട്ടിചേത്തു.
കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
സ്വാമി വിവേകാനന്ദന്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, അടല്‍ ബിഹാരി വാജ്‌പെയ്, സാവിത്രി ഭായ് ഫുലെ തുടങ്ങിയവരുടെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രണ്ട് കോളേജുകള്‍ സ്ഥാപിക്കുന്നതിനായി നജഫ്ഗഡിലും ഫത്തേപൂര്‍ ബേരിയിലും യൂനിവേഴ്‌സിറ്റി സ്ഥലം അനുവദിച്ചിട്ടുണ്ട്അതേസമയം ചാന്‍സിലറുടെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ചാന്‍സിലറുടെ ഈ തീരുമാനം സ്വാതന്ത്ര സമരത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് സിപിഎം രാജ്യസഭാ എംപി വി ശിവദാസന്‍ പറഞ്ഞിരുന്നു. വീഡി സവര്‍ക്കര്‍ സംഘപരിവാര്‍ ആത്മീയ അചാര്യനാണെന്നും സവര്‍ക്കര്‍ പകര്‍ന്നുകൊടുത്ത വിദ്വേഷ രാഷ്ട്രീയത്തിലൂടെ ഇന്ത്യന്‍ ജനതയെ വെട്ടിമുറിക്കുന്ന പ്രവര്‍ത്തിയിലാണ് അവര്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications