കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്വേഷ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ നമ്പറിലേക്ക് വിളിക്കാം; പദ്ധതിയുമായി ദില്ലി സര്‍ക്കാർ

  • By Anupama
Google Oneindia Malayalam News

ദില്ലി: കലാപ ബാധിത പ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ആയിരത്തിലധികം പേര്‍ മുസ്തഫാബാദിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയിട്ടുണ്ടെന്നും അവര്‍ക്കെല്ലാം മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കിയിച്ചുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 47 പേര്‍ കൊല്ലപ്പെട്ട ദില്ലി കലാപത്തിന് ശേഷം തലസ്ഥാനം ഏറെകുറേ ശാന്തമായി വരികയാണ്. സര്‍ക്കാരിന്റേയും മറ്റു സര്‍ക്കാര്‍ ഇതര സംഘടകളുടേയും നേതൃത്വത്തില്‍ലാണ് ദുരിതാശ്വാസ നടപടികള്‍ പുരോഗമിക്കുന്നത്.

അവശ്യസൗകര്യങ്ങളായ മരുന്നുകള്‍, ഭക്ഷണം, വസ്ത്രം, വിശ്രമിക്കാനുള്ള സ്ഥലങ്ങള്‍ തുടങ്ങിയവയെല്ലാം ക്യാമ്പില്‍ സജ്ജമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം ദില്ലി സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ഇതര സംഘടനകളുടേയും നേതൃത്വത്തില്‍ മെഡിക്കല്‍ ഡെസ്‌ക്കുകളും ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

kejriwal

രാജ്യതലസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള സൗമുദായിക സംഘര്‍ങ്ങള്‍ ഉണ്ടാക്കാനിടയുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അധികൃതരെ അറിയിക്കുന്നതിനായി പുതിയ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ആംആദ്മി പാര്‍ട്ടി എം.എല്‍.എ യായ സൗരഭ് ഭര്‍ദ്വജ് ആണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ പരാതിയും ഈ നമ്പറില്‍ വിളിച്ച് രേഖപ്പെടുത്താം. സമാധാന യോഗത്തിന് ശേഷമാണ് എം.എല്‍.എ ഇക്കാര്യം അറിയിച്ചത്. 8950000946,
[email protected] ഇവയാണ് പുതുതായി തയ്യാറാക്കിയ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും.

ദില്ലി കലാപത്തില്‍ ഇതുവരേയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 1427 പേരെ അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വെക്കുകയോ ചെയ്തിട്ടുണ്ടെന്നും ദല്‍ഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ കോളുകളൊന്നും വന്നിട്ടില്ലെന്നും ദല്‍ഹി പൊലീസ് വ്യക്തമാക്കി.

കലാപത്തിന് ശേഷം റോഡുകളും പരിസര പ്രദേശങ്ങളും വൃത്തിയാക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ദില്ലി നഗരസഭ നേരത്തെ അറിയിച്ചിരുന്നു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘര്‍ങ്ങള്‍ക്ക് തുടക്കം. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു ഐ.ബി ഉദ്യോഗസ്ഥനും കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇരുവരുടേയും കുടുംബത്തിന് കെജ്‌രിവാള്‍ സര്‍ക്കാര്‍ ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു.

English summary
The Delhi Government has launched a phone number and an email id for the public to report content that has potential to disturb communal harmony, Aam Aadmi Party MLA Saurabh Bhardwaj.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X