Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി കലാപം; ആവശ്യമെങ്കില്‍ സൈന്യത്തെ വിളിക്കാമെന്ന് അമിത് ഷാ ഉറപ്പു നല്‍കി: അരവിന്ദ് കെജ്രിവാള്‍

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗം ദില്ലിയില്‍ അവസാനിച്ചു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ദില്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിലായിരുന്നു അമിത് ഷാ യോഗം വിളിച്ചു ചേര്‍ത്തത്. യോഗം വിജയകരമായിരുന്നുവെന്നും സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ എല്ലാ പാര്‍ട്ടികളും നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തിനു ശേഷം അരവിന്ദ് കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിട്ടുണ്ട്. വേണ്ടി വന്നാൽ സൈന്യത്തെ വിളിക്കും. ആവശ്യമുള്ള പൊലീസ് സേനയെ വിട്ടുനൽകുമെന്നും സാധ്യമായ എല്ലാ സഹായം നൽകുമെന്നും അമിത് ഷാ അറിയിച്ചതായി കെജ്രിവാള്‍ പറഞ്ഞു.

modi

അതേസമയം, ദില്ലിയില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഗോകുല്‍പുരിയിലെ മുസ്തഫാബാദില്‍ ആണ് വീണ്ടും ആക്രമണം നടന്നത്. കലാപകാരികള്‍ വീടുകള്‍ക്കും കടകള്‍ക്കും തീയിട്ടു. പോലീസിന്‍റെ അസാന്നിധ്യത്തിലാണ് അക്രമകാരികളുടെ അഴിഞ്ഞാട്ടം.

Recommended Video

cmsvideo
    How The Clashes Over CAA Unfolded In Northeast Delhi? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+