കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ ഒറ്റപ്പെടുന്നു; തുറന്നടിച്ച് സഖ്യകക്ഷി എംപിയുടെ കത്ത്, '16 മുസ്ലിങ്ങള്‍ കുടുങ്ങി'

  • By Desk
Google Oneindia Malayalam News

ദില്ലി: ദില്ലി കലാപത്തില്‍ ബിജെപിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടുതല്‍ ഒറ്റപ്പെടുന്നു. അമിത് ഷാക്ക് കീഴിലുള്ള ദില്ലി പോലീസ് കലാപം അടിച്ചൊടുക്കുന്നതില്‍ നടപടിയെടുത്തില്ലെന്ന ആരോപണം ശക്തമാകുകയാണ്. സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ നേതാക്കളും പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തുവന്നു.

Recommended Video

cmsvideo
MP Naresh Gujral Says Police Didn’t Act On His Complaint | Oneindia Malayalam

ശിരോമണി അകാലിദള്‍ എംപി നരേഷ് ഗുജ്‌റാള്‍ നേരിട്ട് പോലീസിനെ വിളിച്ച് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടും പോലീസ് കേട്ട ഭാവം നടിച്ചില്ലെന്നാണ് പുതിയ ആരോപണം. അതിനിടെ ദില്ലി പോലീസ് പറയുന്നത് കലാപത്തിന് പിന്നില്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഗുണ്ടാ സംഘങ്ങള്‍ക്ക് പങ്കുണ്ട് എന്നാണ്. 130 പേരെ ഇതുവരെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. ശിരോമണി അകാലിദള്‍ എംപി ഉന്നയിച്ചിരിക്കുന്ന ആരോപണം ഏറെ ഗൗരവമുള്ളതാണ്. വിശദാംശങ്ങള്‍....

അകാലിദള്‍ എംപിയുടെ കത്ത്

അകാലിദള്‍ എംപിയുടെ കത്ത്

പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ശിരോമണി അകാലിദള്‍ എംപി നരേഷ് ഗുജ്‌റാര്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി. ദില്ലി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിനെയും അദ്ദേഹം വിവരങ്ങള്‍ ധരിപ്പിച്ചു. സംഘര്‍ഷത്തിനിടെ 16 മുസ്ലിങ്ങള്‍ ആക്രമിക്കപ്പെടാന്‍ പോകുന്നുവെന്ന വിവരമാണ് അദ്ദേഹം പോലീസിനെ അറിയിച്ചിരുന്നത്.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

കേന്ദ്രസര്‍ക്കാരില്‍ സഖ്യകക്ഷിയാണ് ശിരോമണി അകാലിദള്‍. സഖ്യകക്ഷി നേതാവ് തന്നെ ദില്ലി പോലീസിനെതിരെ രംഗത്തുവന്നിരിക്കുന്നത് ബിജെപിക്ക് തിരിച്ചടിയാണ്. കലാപം ശക്തമായ വേളയില്‍ മൗജ്പൂരിലെ വീട്ടില്‍ 16 മുസ്ലിങ്ങള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് നരേഷ് ഗുജ്‌റാളിന് വിവരം ലഭിച്ചിരുന്നു.

മൗജ്പൂരില്‍ കലാപകാരികള്‍...

മൗജ്പൂരില്‍ കലാപകാരികള്‍...

മൗജ്പൂരില്‍ കലാപകാരികള്‍ മുസ്ലിങ്ങളുടെ വീട് ആക്രമിച്ചിരുന്നു. 16 മുസ്ലിങ്ങളാണ് അകത്ത് കുടുങ്ങിക്കിടന്നത്. ഇവര്‍ ഏത് സമയവും ആക്രമിക്കപ്പെടാം എന്നതാണ് നരേഷ് ഗുജ്‌റാളിന് ലഭിച്ച വിവരം. അദ്ദേഹം ഉടന്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ പോലീസ് ഉദാസീനത കാണിക്കുകയായിരുന്നു.

ഞാന്‍ പാര്‍ലമെന്റ് അംഗം

ഞാന്‍ പാര്‍ലമെന്റ് അംഗം

ഞാന്‍ പാര്‍ലമെന്റ് അംഗം നരേഷ് ഗുജ്‌റാളാണ് എന്ന് പറഞ്ഞാണ് വിവരം പോലീസിന് കൈമാറിയത്. തനിക്ക് കിട്ടിയ വിവരം അതേപടി കൈമാറി. സ്ഥലവും മറ്റും പോലീസിനെ അറിയിച്ചു. താങ്കളുടെ പരാതി സ്വീകരിച്ചുവെന്ന് കാണിച്ച് മറുപടിയും തന്നു. എന്നാല്‍ പോലീസ് സംഭവസ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ഗുജ്‌റാള്‍ പറയുന്നു.

മുസ്ലിങ്ങളെ രക്ഷിച്ചത്...

മുസ്ലിങ്ങളെ രക്ഷിച്ചത്...

മുസ്ലിങ്ങളെ അവരുടെ ഹിന്ദുക്കളായ അയല്‍വാസികളാണ് രക്ഷപ്പെടുത്തിയതെന്ന് അകാലിദള്‍ എംപി പറഞ്ഞു. ഒരു പാര്‍ലമെന്റംഗം നേരിട്ട് പരാതി പറഞ്ഞിട്ടും ഇതാണ് അവസ്ഥയെങ്കില്‍, ഇവിടെ എന്താണ് നടക്കുന്നത്. ദില്ലിയില്‍ അക്രമങ്ങള്‍ നടക്കുമ്പോള്‍ പോലീസ് നോക്കി നിന്നുവെന്ന വിവരം പുറത്തുവരുന്നതില്‍ ഒട്ടും ആശ്ചര്യപ്പെടാനില്ലെന്നും നരേഷ് ഗുജ്‌റാള്‍ പറഞ്ഞു.

ഭിന്നത പരിഹരിച്ചതിന് പിന്നാലെ...

ഭിന്നത പരിഹരിച്ചതിന് പിന്നാലെ...

പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ മുസ്ലിങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് നേരത്തെ നരേഷ് ഗുജ്‌റാള്‍ ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യം ബിജെപി സഖ്യകക്ഷികളില്‍ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട്, ബിജെപിക്കും അകാലിദളിനുമിടയിലുള്ള തെറ്റിദ്ധാരണകള്‍ നീങ്ങിയെന്ന് അടുത്തിടെ ഇരുപാര്‍ട്ടി നേതാക്കളും അറിയിച്ചു.

കലാപത്തിന് യുപി ബന്ധം

കലാപത്തിന് യുപി ബന്ധം

രാജ്യതലസ്ഥാനത്ത് വ്യാപിച്ച കലാപത്തിന് പിന്നില്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഗുണ്ടകള്‍ക്ക് പങ്കുണ്ടെന്ന് പോലീസ്. വാട്‌സ്ആപ്പ് വഴിയാണ് ഇവര്‍ ആക്രമണം ഏകോപിപ്പിച്ചത്. ആക്രമിക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച് ഇവര്‍ക്ക് വാട്‌സ്ആപ്പ് വഴി വിവരങ്ങള്‍ ലഭിച്ചിരുന്നു. 130 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ കൂടുതലും പ്രദേശവാസികളാണ്. ഇവരില്‍ നിന്ന് 50 മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു.

48 എഫ്‌ഐആര്‍

48 എഫ്‌ഐആര്‍

35 പേരാണ് ഇതുവരെ കലാപത്തില്‍ കൊല്ലപ്പെട്ടത്. 200ലധികം പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഭജന്‍പുര, മൗജ്പൂര്‍, കരവാള്‍ നഗര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച അര്‍ധരാത്രിയും സംഘര്‍ഷമുണ്ടായി. 48 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ദില്ലി പോലീസ് പറയുന്നു.

കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് നീക്കം

ഗഗന്‍ വിഹാര്‍-ജോഹ്രിപൂര്‍ മേഖലയിലെ അഴുക്കുചാലില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് നിവേദനം നല്‍കി. ദില്ലി പോലീസിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇപ്പോള്‍ കേസെടുക്കില്ല

ഇപ്പോള്‍ കേസെടുക്കില്ല

അതേസമയം, പ്രകോപന പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്ന് പോലീസ് തീരുമാനിച്ചു. ഇക്കാര്യം പോലീസ് ദില്ലി ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന് വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ കോടതി നാലാഴ്ചത്തെ സമയം നല്‍കി. വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജികള്‍ ഏപ്രില്‍ 13ലേക്ക് മാറ്റി.

ഞങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് നോക്കിനിന്നു; ദില്ലി കലാപത്തിന്റെ ഇരകള്‍ കരഞ്ഞു പറയുന്നുഞങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് നോക്കിനിന്നു; ദില്ലി കലാപത്തിന്റെ ഇരകള്‍ കരഞ്ഞു പറയുന്നു

അമിത് ഷായുടെ പോലീസിനെ 'വെള്ളം കുടിപ്പിച്ച' ജസ്റ്റിസ് മുരളീധര്‍ ആരാണ്? ജഡ്ജിമാര്‍ക്കിടയിലെ 'പുലി'അമിത് ഷായുടെ പോലീസിനെ 'വെള്ളം കുടിപ്പിച്ച' ജസ്റ്റിസ് മുരളീധര്‍ ആരാണ്? ജഡ്ജിമാര്‍ക്കിടയിലെ 'പുലി'

ദില്ലി കലാപം നേരിടാന്‍ തുറുപ്പ് ചീട്ടിറക്കി മോദി; അപൂര്‍വ നിയോഗം, എന്തുകൊണ്ട് അജിത് ഡോവല്‍?ദില്ലി കലാപം നേരിടാന്‍ തുറുപ്പ് ചീട്ടിറക്കി മോദി; അപൂര്‍വ നിയോഗം, എന്തുകൊണ്ട് അജിത് ഡോവല്‍?

English summary
Delhi Violence: BJP Ally Naresh Gujral Writes To Amit Shah On Police Inaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X