Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗോലി മാരോ', ജയ് ശ്രീറാം വിളിച്ച് കൊലവിളി ഉയര്‍ത്തി ബിജെപി എംഎല്‍എ, വീഡിയോ

ദില്ലി: ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയായിരുന്നു വടക്കന്‍ ദില്ലിയില്‍ കലാപം പൊട്ടിപുറപ്പെട്ടത്. കലാപാഹ്വാനത്തില്‍ കപിലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അതിനിടെ മറ്റൊരു ബിജെപി നേതാവ് കൂടി കൊലിവിളി ഉയര്‍ത്തി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍.

അഭയ് വര്‍മ്മയെന്ന എംഎല്‍എയാണ് പൗരത്വ സമരക്കാര്‍ക്കെതിരെ വെടിവെയ്ക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

 വെടിവെയ്ക്കൂ

വെടിവെയ്ക്കൂ

ലക്ഷ്മി നഗറിലെ എംഎല്‍എയായ അഭയ് വര്‍മ്മയുടെ നേതൃത്വത്തില്‍ മംഗള്‍ ബസാറിലായിരുന്നു ചൊവ്വാഴ്ച രാത്രി റാലി നടന്നത്. എംഎല്‍എ കൊലവിളി നടത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഗോലി മാരോ (വെടിവെയ്ക്കൂ), ജയശ്രീം തുടങ്ങളിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു എംഎല്‍എയുടെ നേതൃത്വത്തില്‍ റാലി.

 ചോദ്യം ചെയ്ത് ആം ആദ്മി

ചോദ്യം ചെയ്ത് ആം ആദ്മി

ആരാണോ ഹിന്ദുവിനെ കുറിച്ച് സംസാരിക്കുന്നത് അവര്‍ രാജ്യം ഭരിക്കുമെന്നും വീഡിയോയില്‍ അനുയായികള്‍ വിളിച്ച് പറയുന്നുണ്ട്. അതേസമയം വീഡിയോ പുറത്തുവന്ന പിന്നാലെ ദില്ലിയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് രംഗത്തെത്തി.

കലാപത്തിന് ആഹ്വാനം ചെയ്യുന്നു

എന്താണ് ഈ ലക്ഷ്മിനഗര്‍ എംഎല്‍എ ചെയ്യുന്നത്. കലാപം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും അമിത് ഷാ നിരവധി യോഗങ്ങള്‍ വിളിക്കുന്നു,എന്നാല്‍ അമിത് ഷായുടെ അനുയായികളായ നിയസഭാംഗങ്ങള്‍ കലാപത്തിന് ജനത്തെ പ്രേരിപ്പിക്കുന്നു, സഞ്ജയ് സിംഗ് ട്വീറ്റ് ചെയ്തു.

 അക്രമികള്‍ക്കൊപ്പം

അക്രമികള്‍ക്കൊപ്പം

ദില്ലിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്പോണ്‍സേഡ് കലാപമാണെന്ന ആക്ഷേപം ശക്തമാണ്. പോലീസ് അക്രമണത്തിന് കൂട്ടുനില്‍ക്കുകയാണെന്നാണ് സമരക്കാര്‍ പറയുന്നത്. അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് പോലീസും സമരക്കാരെ മര്‍ദ്ദിക്കുന്ന വീഡിയോകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Recommended Video

cmsvideo
    Delhi Violence: midnight hearing in Delhi high court | Oneindia Malayalam
     വീഡിയോ പുറത്ത്

    വീഡിയോ പുറത്ത്

    പരിക്കേറ്റ് കിടക്കുന്നവരെ നെഞ്ചിലും ദേഹത്തും ചവിട്ടി ജനഗണമന പാടാന്‍ പോലീസുകാര്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. പൗരത്വ പ്രതിഷേധകരുടെ നേര്‍ക്ക് എറിയാന്‍ കല്ല് ശേഖരിക്കുന്ന അക്രമികളെ സഹായിക്കുന്ന പോലീസിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+