കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം; പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തി വെച്ചു

  • By Anupama
Google Oneindia Malayalam News

ദില്ലി: ദില്ലി കലാപത്തെ തുടര്‍ന്നുള്ള പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തി വെച്ചു. രാജ്യസഭ രണ്ട് മണി വരേയും ലോക്‌സഭ 12 മണി വരേയുമാണ് നിര്‍ത്തിവെച്ചത്. 12 മണിക്ക് ശേഷം പുനരാരംഭിച്ച ലോകസഭ നടപടികള്‍ നാല് മിനിറ്റിന് ശേഷം രണ്ടാമതും നിര്‍ത്തി വെച്ചു.

ലോക്‌സഭയില്‍ പ്രതിപക്ഷം പ്ലക്കാര്‍ഡ് ഉയര്‍ത്തിയത് സ്പീക്കര്‍ ഓം ബിര്‍ള തടഞ്ഞിരുന്നു. ഇതിനെതിരേയും പ്രതിപക്ഷം രംഗത്തെത്തി. മുദ്രാവാക്യം മുഴക്കി മറുപക്ഷത്തേക്ക് പോകുന്നവരെ സമ്മേളന കാലയളവിലേക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്നും ഓം ബിര്‍ള പറഞ്ഞു.

loksabha

ദില്ലി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത്ഷാ രാജി വെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസവും പ്രതിപക്ഷം സഭയില്‍ ഇതേ വിഷയം ഉന്നയിച്ചിരുന്നു. കലാപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷാംഗങ്ങള്‍ നോട്ടീസ് നല്‍കിയിരുന്നു. കേരളത്തില്‍ നിന്നുള്ള എം,പിമാരായ കൊടിക്കുന്നില്‍ സുരേഷും എന്‍കെ പ്രേമചന്ദ്രനുമായിരുന്നു ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ ചര്‍ച്ചക്കനുകൂലമായ സാഹചര്യമല്ലെന്ന് പറഞ്ഞ് സ്പീക്കര്‍ നോട്ടീസ് തള്ളുകയായിരുന്നു.

ബാനറുകളുമായി ഭരണപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിലേക്ക് പോയ ഗൗരവ് ഗൊഗോയ്, മണിക്ക ടാഗോര്‍, ഹൈബി ഈഡന്‍ തുടങ്ങിയ എം.പിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടിലായിരുന്നു ബി.ജെ.പി.

വടക്കുകിഴക്കന്‍ ദില്ലിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. കലാപത്തില്‍ 200 ലേറെ പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. 25000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ദില്ലി ചേംബര്‍ ഓഫ് കൊമേഴ്‌സാണ് കലാപത്തില്‍ 25000 കോടിയുടെ നഷ്ടം കണക്കാക്കിയത്.

English summary
Both Houses of the Parliament on Monday Adjourned over clash in Delhi violence. The Opposition is adamant over its demand to discuss the Delhi violence issue in the House.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X