കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപത്തില്‍ സൈനികന്റെ വീട് കത്തിച്ചു; പുതിയ വീടൊരുക്കാന്‍ ബിഎസ്എഫ്

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് വര്‍ഗീയ കലാപകാരികള്‍ കത്തിച്ച ജവാന്റെ വീട് ബിഎസ്എഫ് പുനര്‍നിര്‍മിച്ചു നല്‍കും. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് അനീസിന്റെ വടക്കുകിഴക്കന്‍ ദില്ലിയിലെ ഖാസ് ഖജൂരിയിലെ വീടാണ് കലാപകാരികള്‍ കത്തിച്ചത്. മാധ്യമങ്ങളിലൂടെയാണ് ബിഎസ്എഫ് സൈനികന്റെ വീട് നശിപ്പിച്ച കാര്യം ബന്ധപ്പെട്ടവര്‍ അറിഞ്ഞത്. ഉടനെ സൈനികന്റെ പിതാവുമായി ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുകയും സഹായം വാഗ്ദാനം ചെയ്യുകയുമായിരുന്നു.

X

മൂന്ന് പേരാണ് കലാപകാരികള്‍ എത്തിയ വേളയില്‍ വീട്ടിലുണ്ടായിരുന്നത്. ജവാന്റെ പിതാവ് മുഹമ്മദ് മുനീസ്, അമ്മാവന്റെ മുഹമ്മദ് അഹമ്മദ്, ഇദ്ദേഹത്തിന്റെ മകള്‍ നേഹ പര്‍വീണ്‍. അയല്‍വാസികളാണ് ഇവരെ രക്ഷിച്ച് മറ്റൊരിടത്ത് എത്തിച്ചത്. ജവാന്റെ വീട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്രി മാധ്യമങ്ങളോട് പറഞ്ഞു.

ദില്ലി കലാപമേഖലയില്‍ വീണ്ടും ഇടപെട്ട് കോണ്‍ഗ്രസ്; അടങ്ങാതെ സോണിയ, വിശദ റിപ്പോര്‍ട്ട് പരസ്യമാക്കുംദില്ലി കലാപമേഖലയില്‍ വീണ്ടും ഇടപെട്ട് കോണ്‍ഗ്രസ്; അടങ്ങാതെ സോണിയ, വിശദ റിപ്പോര്‍ട്ട് പരസ്യമാക്കും

ബിഎസ്എഫിലെ എന്‍ജിനിയര്‍മാരെ സൈനികന്റെ വീട് സന്ദര്‍ശിക്കാന്‍ അയക്കും. സ്വകാര്യ കോണ്‍ട്രാക്ടര്‍ക്കാണ് കരാര്‍ നല്‍കുക. ബിഎസ്എഫിന്റെ ക്ഷേമ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് തിങ്കളാഴ്ച സൈനികന് കൈമാറും. മൂന്ന് മാസം കഴിഞ്ഞാല്‍ സൈനികന്റെയും ബന്ധു നേഹയുടെയും വിവാഹം നടക്കാന്‍ പോകുകയാണ്. അവര്‍ക്കുള്ള വീട് തങ്ങളുടെ സമ്മാനമാണെന്ന് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

ലോകം ഇന്ന് ദോഹയിലേക്ക്; ഇന്ത്യയെ ക്ഷണിച്ച് ഖത്തര്‍, അമേരിക്കയും താലിബാനും കരാര്‍ ഒപ്പിടുംലോകം ഇന്ന് ദോഹയിലേക്ക്; ഇന്ത്യയെ ക്ഷണിച്ച് ഖത്തര്‍, അമേരിക്കയും താലിബാനും കരാര്‍ ഒപ്പിടും

നേഹയുടെ വിവാഹം ഏപ്രിലിലും ജവാന്റേത് മെയ് മാസത്തിലുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന് വേണ്ടി ഒരുക്കിയ വസ്തുക്കളെല്ലാം അക്രമികള്‍ നശിപ്പിച്ചു. 2013ലാണ് അനീസ് മുഹമ്മദ് ബിഎസ്എഫില്‍ ചേര്‍ന്നത്. മൂന്ന് വര്‍ഷം കശ്മീരിലായിരുന്നു സേവനം. ഇപ്പോള്‍ ബംഗാളിലെ രാധാബാരിയിലാണ്. പാകിസ്താനി ഇറങ്ങിവാ, നിനക്ക് പൗരത്വം തരാം എന്നുപറഞ്ഞാണ് ജവാന്റെ വീട് അക്രമികള്‍ കൊള്ളയടിച്ചതും അഗ്നിക്കിരയാക്കിയതും.

English summary
Delhi Violence: BSF to help constable rebuild home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X