കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ അക്രമങ്ങള്‍ അവസാനിക്കുന്നുവെന്ന് കെജ്രിവാള്‍, നഷ്ടപരിഹാരം മാര്‍ച്ച് ഒന്ന് മുതല്‍!!

Google Oneindia Malayalam News

ദില്ലി: കലാപത്തില്‍ പരിക്കേറ്റവര്‍ക്കോ കൊല്ലപ്പെട്ടവരുടെയോ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം മാര്‍ച്ച് ഒന്ന് മുതല്‍ നല്‍കി തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതുവരെ 69 ഫോമുകളാണ് ഇതിനായി ലഭിച്ചതെന്നും കെജ്രിവാള്‍ പറഞ്ഞു. ദില്ലിയില്‍ സ്ഥിതി സാധാരണ ഗതിയിലേക്ക് മടങ്ങി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ അക്രമങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

1

അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും, ദില്ലിയിലെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കലാപത്തിന് ശേഷം നിരവധി പേര്‍ വീട് വിട്ട് പോയതായി കെജ്രിവാള്‍ പറഞ്ഞു. നാല് സബ് ഡിവിഷനുകളിലാണ് കലാപം നടന്നത്. ഇവിടെയൊക്കെ പരിശോധന നടത്തി. ഏതൊക്കെ വീടുകളും കടകളുമാണ് കലാപത്തില്‍ നശിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

അടിയന്തര സഹായമായി 25000 രൂപയാണ് ദില്ലി സര്‍ക്കാര്‍ നല്‍കുന്നത്. കലാപത്തില്‍ എത്ര തെരുവ് വിളക്കുകള്‍ തകര്‍ന്നു എന്ന് ക ണ്ടെത്തിയിട്ടുണ്ട്. ഓരോ വീടുകളിലും കയറി പ്രശ്‌നങ്ങള്‍ പഠിക്കുന്നുണ്ട്. കലാപബാധിതരെ വ്യക്തിപരമായ കണ്ട ശേഷം അവര്‍ക്ക് സുരക്ഷയും സഹായവും വാഗ്ദാനം ചെയ്യുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. വീട് നശിച്ചത് അടിയന്തരമായി താമസിക്കാനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.

ദില്ലിയില്‍ സമാധാനാന്തരീക്ഷവും മതസൗഹാര്‍ദവും തിരിച്ചുകൊണ്ടുവരുമെന്ന് കെജ്രിവാള്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ദില്ലിയിലെ കലാപതത്തില്‍ ഇതുവരെ 43 മരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 200ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം കലാപത്തിനിടെ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇതുവരെ അവരെ കണ്ടെത്താനും സാധിച്ചിട്ടില്ല.

അവര്‍ മുടിയില്‍ പിടിച്ചു, തല്ലിച്ചതച്ചു, പീഡനം, ദില്ലി കലാപത്തില്‍ ഭയന്നുവിറച്ച് മുസ്ലീം സ്ത്രീകള്‍!അവര്‍ മുടിയില്‍ പിടിച്ചു, തല്ലിച്ചതച്ചു, പീഡനം, ദില്ലി കലാപത്തില്‍ ഭയന്നുവിറച്ച് മുസ്ലീം സ്ത്രീകള്‍!

English summary
delhi violence compensation will gave from march 1 says kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X