കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം; കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്, ഉത്തരവാദിത്വത്തില്‍ നിന്ന് ഓടിയൊളിക്കുന്നു

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തെ അനുകൂലിക്കുന്നവും പ്രതികൂലിക്കുന്നവരും തമ്മില്‍ വടക്കു കിഴക്കന്‍ ദില്ലിയില്‍ പുറപ്പെട്ട സംഘര്‍ഷത്തില്‍ കേന്ദ്ര-സംസ്ഥാന ഭരണകര്‍ത്താക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യതലസ്ഥാനത്ത് ക്രമസമധാനം പുലര്‍ത്തുന്നതില്‍ ദില്ലി പോലീസീന്‍റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയുണ്ടായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.

ദില്ലിയില്‍ ഇത്രയും രൂക്ഷമായ സംഭവങ്ങള്‍ ഉണ്ടായിട്ടും മൗനം പാലിക്കുന്ന അമിത് ഷ പദവിയില്‍ നിന്നും രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദില്ലി മുഖ്യമന്ത്രിക്കെതിരേയും കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായ വിമര്‍ശിച്ചു. കൂടുതല്‍ വിശദാംശങ്ങളിലേക്ക്...

മാറിനില്‍ക്കുന്നു

മാറിനില്‍ക്കുന്നു

തന്‍റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാറിനില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടേയും ആംആദ്മിയുടെ പരസ്പരം പഴിചാരിയുള്ള രാഷ്ട്രീയത്തിന് വിലകൊടുക്കേണ്ടി വരുന്നത് ദില്ലിയിലെ സാധാരണക്കാരായ ജനങ്ങളാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

സമാധാനം പുലര്‍ത്തണം

ദില്ലിയിലെ ജനങ്ങള്‍ അക്രമങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സമാധാനം പുലര്‍ത്താന്‍ ഏവരും ശ്രമിക്കണം. സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നും പ്രിയങ്ക പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

അസ്വസ്ഥത ഉണ്ടാക്കുന്നു

അസ്വസ്ഥത ഉണ്ടാക്കുന്നു

ദില്ലിയിലെ സംഘര്‍ഷങ്ങള്‍ അസ്വസ്ഥ ഉണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നേതാവ് രാഹുല്‍ഗാന്ധി. ദില്ലിയിലെ അക്രമം അപലപനീയമാണ്. സമാധാനപരമായ സമരങ്ങള്‍ ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമാണ്. അക്രമങ്ങളെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍

ദില്ലിയിലെ കാലപത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്നും. ദില്ലിയിലെ അവസ്ഥ അതിരൂക്ഷമായി തുടരുമ്പോവും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെയാണെന്നും യച്ചൂരി ട്വിറ്ററിലൂടെ ചോദിച്ചു.

അടിയന്തര യോഗം വിളിച്ചു

അടിയന്തര യോഗം വിളിച്ചു

അതിനിടെ, ചൊവ്വാഴ്ച്ചയും അക്രമത്തിന് അയവില്ലാത്തതിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ദില്ലിയിലെ തന്‍റെ വസതിയിലാണ് കെജ്രിവാള്‍ യോഗം വിളിച്ചു ചേര്‍ത്തത്. സംഘര്‍ഷ നടന്ന പ്രദേശങ്ങളിലെ എംഎല്‍എമാരേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ന് രാവിലേയും

ഇന്ന് രാവിലേയും

അതേസമയം, ദില്ലിയില്‍ ഇന്ന് രാവിലേയും കല്ലേറ് നടന്നു. കബീര്‍ നഗറില്‍ ഇരുവിഭാഗവും പരസ്പരം കല്ലേറ്‍ നടത്തുകയായിരുന്നു. അക്രമത്തില്‍ ഇതുവരെ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ 5 പേരാണ് കൊല്ലപ്പെട്ടത്. ഗോകുല്‍പുരി എസ്പി ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലാണ് കൊല്ലപ്പെട്ടത്. കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് രത്തന്‍ലാലിന്‍റെ മരണത്തിന് ഇടയാക്കിയത്.

പേര് ചോദിച്ച്

പേര് ചോദിച്ച്

കൊല്ലപ്പെട്ട മറ്റ് നാല് പേരില്‍ നാട്ടുകാരനായ ഫര്‍ഖന്‍ അന്‍സാരിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്‍സാരിക്ക് വെടിയേറ്റതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പേര് ചോദിച്ചാണ് ആക്രമം നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. സംഘര്‍ഷത്തില്‍ 105 പേര്‍ക്ക് പരിക്കേറ്റെന്നും ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷം ശക്തമായതോടെ കൂടുതല്‍ അര്‍ധ സൈനിക വിഭാഗത്തെ ദില്ലിയില്‍ വിന്യസിച്ചിട്ടുണ്ട്.

പ്രകോപനം

പ്രകോപനം

ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ കപില്‍ മിശ്രയുടെ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെ ഞായറാഴ്ച്ചയോടെയായിരുന്നു വടക്കന്‍ ദില്ലിയില്‍ സംഘര്‍ഷം ആരംഭിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലുള്ളതിനാല്‍ ക്ഷമിക്കുകയാണെന്നും മുന്ന് ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ദില്ലി പോലീസിനോട് കപില്‍ മിശ്ര ഭീഷണി മുഴക്കുകയായിരുന്നു.

മൂന്ന് ദിവസം കഴിഞ്ഞാല്‍

മൂന്ന് ദിവസം കഴിഞ്ഞാല്‍

പ്രതിഷേധക്കാരെ പോലീസ് ഒഴിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ തന്നെ മുന്നിട്ട് ഇറങ്ങുമെന്നും കപില്‍ മിശ്ര പറഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞാല്‍ ട്രംപ് ഇന്ത്യാ സന്ദര്‍ശം പൂര്‍ത്തിയാക്ക് മടങ്ങിപ്പോവും, അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും, അതിന് ശേഷം അനുനയ നീക്കവുമായി പോലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രതിഷേധം ആരംഭിച്ചത്

പ്രതിഷേധം ആരംഭിച്ചത്

ഷഹീന്‍ബാഗ് മാതൃകയില്‍ ജാഫ്രാബദില്‍ ശനിയാഴ്ച്ച രാത്രിയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആരംഭിച്ചത്. ഇതിനെതിരെയായിരുന്നു പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ട് മോജ്പൂരില്‍ ഞാറാഴ്ച കപില്‍ മിശ്ര റാലി നടത്തി പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയത്. കപില്‍ മിശ്രയുടെ റാലിക്കിടെ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ കല്ലേറോടെയാണ് സംഘര്‍ഷത്തിന്‍റെ തുടക്കം.

 ദില്ലി കത്തിയത് കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ; 3 ദിവസത്തെ സമയം, അക്രമികളുടെ അഴിഞ്ഞാട്ടം ദില്ലി കത്തിയത് കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ; 3 ദിവസത്തെ സമയം, അക്രമികളുടെ അഴിഞ്ഞാട്ടം

 സംഘര്‍ഷമൊഴിയാതെ ദില്ലി; മരണം അഞ്ചായി, ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ സംഘര്‍ഷമൊഴിയാതെ ദില്ലി; മരണം അഞ്ചായി, ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ

English summary
Delhi violence: congress against arvind kejriwal and amith sha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X