കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം; അമിത് ഷാ രാജിവയ്ക്കണം, പാര്‍ലമെന്റില്‍ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്തെ കലാപം പാര്‍ലമെന്റില്‍ ആയുധമാക്കാന്‍ കോണ്‍ഗ്രസ്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാതി തിങ്കളാഴ്ച ആരംഭിക്കുമ്പോള്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയേക്കും. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

C

ദില്ലി പോലീസിന് കലാപം നിയന്ത്രിക്കുന്നതില്‍ പാളിച്ച സംഭവിച്ചുവെന്ന് മാത്രമല്ല, പോലീസ് കലാപകാരികള്‍ക്ക് ഒപ്പം ചേര്‍ന്നുവെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ ദില്ലി പോലീസിന്റെ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും.

എഎപിയുടെ വഴിയില്‍ കോണ്‍ഗ്രസും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി പ്രചാരണം, പല ലക്ഷ്യങ്ങളുമായി വീഡിയോഎഎപിയുടെ വഴിയില്‍ കോണ്‍ഗ്രസും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി പ്രചാരണം, പല ലക്ഷ്യങ്ങളുമായി വീഡിയോ

പാര്‍ലമെന്റിന്റെ ഇരുസഭകളും നടപടികള്‍ നിര്‍ത്തിവച്ച് ദില്ലി കലാപ വിഷയം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. എങ്ങനെയാണ് കലാപമുണ്ടായത് എന്ന കാര്യം വിശദീകരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. രാജ്യസഭയില്‍ അഭിഷേക് സിങ്‌വിയാണ് വിഷയം ഉന്നയിക്കുക.

കഫീല്‍ ഖാനെ അഞ്ച് ദിവസം പട്ടിണിക്കിട്ടു, കടുത്ത പീഡനം; അവര്‍ കൊല്ലുമെന്ന് ഭാര്യ ഷബിസ്തകഫീല്‍ ഖാനെ അഞ്ച് ദിവസം പട്ടിണിക്കിട്ടു, കടുത്ത പീഡനം; അവര്‍ കൊല്ലുമെന്ന് ഭാര്യ ഷബിസ്ത

കലാപ മേഖല സന്ദര്‍ശിക്കാന്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. എത്രയും വേഗം ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനാണ് സോണിയയുടെ നിര്‍ദേശം. എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, ശക്തിസിങ് ഗോഹ്ലി, ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി ഷെല്‍ജ, മുന്‍ എംപി താരിഖ് അന്‍വര്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുസ്മിത ദേവ് എന്നിവരാണ് സംഘത്തിലുള്ളത്. ഇരകളോട് വിവരങ്ങള്‍ ആരാഞ്ഞ് വസ്തുതകള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാനാണ് സോണിയ നല്‍കിയ നിര്‍ദേശം. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് ശക്തമായ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

English summary
Delhi Violence: Congress to raise Issue in Parliament, demand Amit Shah's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X