കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം: ഐബി ഉദ്യോഗസ്ഥന്റേത് കരുതികൂട്ടിയുള്ള കൊലപാതകം; കണ്ടെത്തലുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ദില്ലി കലാപത്തില്‍ കൊല്ലപ്പെട്ട ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തില്‍ ദുരൂഹത. ഇതൊരു സ്വാഭാവിക മരണമല്ലെന്നും അങ്കിത് ശര്‍മയെ ലക്ഷ്യം വെച്ച് കൊലപ്പെടുത്തിയതാവാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റലിജന്‍സ് ബ്യൂറോയില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്നായിരുന്നു കണ്ടെത്തിയത്.

പ്രാഥമിക കണ്ടെത്തലുകള്‍

പ്രാഥമിക കണ്ടെത്തലുകള്‍

അങ്കിത് ശര്‍മ കൊല്ലപ്പെട്ട ദിവസത്തെ സംഭവങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്.. ഫെബ്രുവരി 25 നായിരുന്നു സംഭവം നടന്നത്. അന്നേ ദിവസം അങ്കിത് ശര്‍മ 5 മണിക്ക് ഓഫീസ് വിട്ടിരുന്നു. കുറച്ച് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു അങ്കിത് ശര്‍മ ജോലി കഴിഞ്ഞ് പുറത്തേക്ക് പോയത്. അടുത്തുള്ള ചാന്ദ് ബാഗ് പാലത്തിനടുത്ത് നില്‍ക്കവെയാണ് അങ്കിത് ശര്‍മയ്ക്ക് നേരെ അക്രമം ഉണ്ടായത്. കൂട്ടത്തില്‍ ഏറ്റവും മുന്നിലുണ്ടായിരുന്നത് അങ്കിത് ശര്‍മയായിരുന്നു.

അങ്കിത് ശര്‍മക്കെതിരെയുണ്ടായ ആക്രമണം

അങ്കിത് ശര്‍മക്കെതിരെയുണ്ടായ ആക്രമണം

എതിര്‍ വശത്തുനിന്നുണ്ടായ കല്ലേറില്‍ അങ്കിത് ശര്‍മ നിലത്ത് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നാലെ എത്തിയ മൂന്നോ നാലോ പേര്‍ അങ്കിത് ശര്‍മയെ വലിച്ചു. അവര്‍ അങ്കിത് ശര്‍മയെ മാത്രമെ അക്രമിച്ചുള്ളുവെന്നും അവിടെയുണ്ടായിരുന്ന ഒരാളെ പോലും അക്രമിച്ചില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അങ്കിത് ശര്‍മയെ വലിച്ചിഴച്ച് അവശനാക്കിയ ശേഷം അക്രമികള്‍ അദ്ദേഹത്തെ ദുരൂഹമായ സ്ഥലത്തേക്ക് കൊണ്ട് പോയിരിക്കാം. കാരണം പിന്നീട് ആരും തന്നെ അങ്കിത് ശര്‍മയെ കണ്ടിട്ടില്ല. അവിടെ നിന്നാണ് അദ്ദേഹം ക്രൂര മര്‍ദനത്തിനിരയാവുന്നതും കൊല്ലപ്പടുന്നതും. കൊല്ലപ്പെട്ട അങ്കിത് ശര്‍മയുടെ മൃതദേഹം അഴുക്കു ചാലില്‍ കൊണ്ടിട്ടതായിരിക്കണം. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അങ്കിത് ശര്‍മയുടെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ ദുരൂഹത സംശയിക്കുന്നത്.

പൊലീസ് നിഗമനം

പൊലീസ് നിഗമനം

പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകളും ചില മെഡിക്കല്‍ റിപ്പോര്‍ട്ടുകളും വെച്ചുള്ള അവലോകനത്തിന് ശേഷം അങ്കിത് ശര്‍മയുടെ മരണം കരുതികൂട്ടിയുള്ള കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. അങ്കിത് ശര്‍മയുടെ ശരീരത്തില്‍ എത്ര മുറിവുകള്‍ ഏറ്റിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അവിടെ ഉണ്ടായിരുന്ന ഒരു പോലീസുകാരനോട് അങ്കിത് ശര്‍മയുടെ ശരീരത്തില്‍ കുറഞ്ഞത് 54 ഇടത്ത് ആഴത്തില്‍ കുത്തേറ്റിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തെ കല്ലെറിഞ്ഞ ശേഷം വലിച്ചിഴച്ചത് ആരാണെന്ന് സാക്ഷികളുടേയും മൊഴികളുടേയും അടിസ്ഥാനത്തില്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആ സമയത്ത് അവിടെയുണ്ടായിരുന്ന ബംഗ്ലാദേശി ക്രിമിനലുകളെക്കുറിച്ചും അന്വേളിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോസ്ഥന്‍ പറഞ്ഞു.

Recommended Video

cmsvideo
Rs 25,000 crore loss estimated in Delhi riots
താഹിര്‍ ഹുസൈനെതിയുള്ള അന്വേഷണം

താഹിര്‍ ഹുസൈനെതിയുള്ള അന്വേഷണം

2017 ലായിരുന്നു അങ്കിത് ഡ്രൈവറായി ഇന്റലെിജന്‍ഡസ് ബ്യൂറോയില്‍ പ്രവേശിക്കുന്നത്. അങ്കിതിന്റെ പിതാവ് രവീന്ദര്‍ ശര്‍മയും ഇന്റെലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനാണ്. സംഭവത്തില്‍ ആംആദ്മി കാണ്‍സിലര്‍ താഹീര്‍ ഹുസൈനെതിരെ പൊലീസ് അന്വേഷണം ഉണ്ടായിരുന്നു. അദ്ദേഹത്തിനെതിരെ കൊലപാതകം, തീവെയ്പ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും താഹീര്‍ ഹുസൈനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. അങ്കിത് ശര്‍മയുടെ പിതാവും താഹിര്‍ ഹുസൈനെതിരെ രംഗത്തെത്തിയിരുന്നു.

English summary
The Investigation into the Ankit Sharma death,there was a strong possibility of being a targeted killing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X