കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ 9 പേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്; കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്!!

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്ന ആരോപണം ജിടിബി ആശുപത്രിക്കെതിരെ തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. മരിച്ച പോലീസുകാരന്‍റെ വിവരങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്തുവന്നത്. മറ്റുള്ളവര്‍ ആരെന്നോ എങ്ങനെയാണ് അവര്‍ കൊല്ലപ്പെട്ടതെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവരുന്നില്ലെന്ന പരാതികള്‍ വ്യാപകമായതോടെ വിഷയത്തില്‍ കോടതി ഇടപെട്ടിരുന്നു.

സുപ്രീം കോടതി സംഘം ഇത് സംബന്ധിച്ച വിവരം തേടി ആശുപത്രിയില്‍ എത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെ മരിച്ചവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആശുപത്രി അധികൃതര്‍.

 വിവരങ്ങള്‍ പുറത്ത്

വിവരങ്ങള്‍ പുറത്ത്

ഇതുവരെ 22 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 9 പേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണ്.അഞ്ച് പേര്‍ കല്ലേറിലും ഒരാള്‍ പൊള്ളലേറ്റുമാണ് മരിച്ചതെന്ന് ജിടിബി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് സുനില്‍ കുമാര്‍ അറിയിച്ചു.

പോസ്റ്റുമാര്‍ട്ടം നടത്തി

പോസ്റ്റുമാര്‍ട്ടം നടത്തി

മരിച്ചവരില്‍ ആറ് പേരുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കിയിട്ടുണ്ട്. മറ്റ് നടപടികള്‍ മൃതദേഹ പരിശോധന പൂര്‍ത്തിയാക്കുന്നതിന് പിന്നാലെ വിട്ടു നല്‍കം.ഇതുവരെ 200 പേര്‍ക്കാണ് കലാപത്തില്‍ പരിക്കേറ്റിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

 ഡിസ്ചാര്‍ജ്ജ് ചെയ്തു

ഡിസ്ചാര്‍ജ്ജ് ചെയ്തു

പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭൂരിഭാഗം പേരേയും ഡിസ്ചാര്‍ജ്ജ് ചെയ്തു. 35 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് മാത്രം 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരുടെയാരുടേയും നില ഗുരുതരമല്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

 ഇടപെട്ട് കോടതി

ഇടപെട്ട് കോടതി

അതിനിടെ ദില്ലി കലാപത്തില്‍ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. ദില്ലിയില്‍ 1984 ആവർത്തിക്കാൻ ഇനി അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി കോടതിയും പോലീസും സദാ ജാഗരൂകമായിരിക്കണമെന്നും നിര്‍ദ്ദേശിച്ചു.

 കേസെടുക്കാന്‍ നിര്‍ദ്ദേശം

കേസെടുക്കാന്‍ നിര്‍ദ്ദേശം

ദില്ലിയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ പ്രസംഗങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാനാണ് ജസ്റ്റിസ് എസ് മുരളീധരന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. കേസ് വീണ്ടും നാളെ കോടതി പരിഗണിക്കും. ആരും നിയമത്തിന് അതീതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

English summary
Delhi violence; death tall details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X