കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപത്തിന്റെ വൈറല്‍ വീഡിയോ; ഫൈസാന്‍ മരിച്ചത് ക്രൂരപീഡനം മൂലം... അമ്മ പറയുന്നു

Google Oneindia Malayalam News

ദില്ലി: കലാപത്തിനിടെ പോലീസ് മര്‍ദ്ദനമേറ്റ് നിലത്തുവീണ യുവാക്കളെ ദേശീയഗാനം പാടിക്കുന്ന വീഡിയോ വൈറലായിരുന്നു. ഈ യുവാക്കളില്‍ ഒരാളായ ഫൈസാന്‍ മരിച്ചു. കര്‍ദാംപുരി സ്വദേശിയാണ് ഈ 23കാരന്‍. കലാപം ആളിപ്പടര്‍ന്ന പ്രദേശങ്ങളിലൊന്നാണ് കര്‍ദാംപുരി. വ്യാഴാഴ്ചയാണ് ഫൈസാന്‍ മരിച്ചത്. അഞ്ച് യുവാക്കളെ മര്‍ദ്ദിച്ച് നിലത്തിട്ട് ദേശീയഗാനം പോലീസ് പാടിക്കുന്ന വീഡിയോ വ്യാജമാണെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ സത്യാന്വേഷണ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് വീഡിയോ ശരിയാണെന്ന് കണ്ടെത്തി.

Men

പരിക്കേറ്റ യുവാക്കള്‍ നിലത്ത് കിടക്കുകയും അവരുടെ അടുത്തായി നില്‍ക്കുന്ന പോലീസ് ലാത്തി ഉപയോഗിച്ച് നോവിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. അവരോട് ദേശീയ ഗാനം ആലപിക്കാന്‍ പോലീസ് പറയുകയും ചെയ്തിരുന്നു. ചിലര്‍ പോലീസ് നിര്‍ദേശം അനുസരിക്കുകയും ചെയ്തു. രണ്ടു പോലീസുകാര്‍ യുവാക്കളുടെ മുഖത്താണ് ലാത്തി കുത്തിയിരുന്നത്. നന്നായി പാടൂ എന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാമായിരുന്നു.

ദില്ലി കലാപമേഖലയില്‍ വീണ്ടും ഇടപെട്ട് കോണ്‍ഗ്രസ്; അടങ്ങാതെ സോണിയ, വിശദ റിപ്പോര്‍ട്ട് പരസ്യമാക്കുംദില്ലി കലാപമേഖലയില്‍ വീണ്ടും ഇടപെട്ട് കോണ്‍ഗ്രസ്; അടങ്ങാതെ സോണിയ, വിശദ റിപ്പോര്‍ട്ട് പരസ്യമാക്കും

ജിടിപി ആശുപത്രിയില്‍ വച്ചാണ് ഫൈസാന്‍ മരിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് ആ വീഡിയോ ചിത്രീകരിച്ചതെന്ന് ഫൈസാന്റെ കുടുംബം ആരോപിച്ചു. പോലീസ് അവരെ ക്രൂരമായി മര്‍ദ്ദിച്ചു. ഇരുമ്പ് ദണ്ഡ് കൊണ്ടാണ് ഫൈസാന് മര്‍ദ്ദനമേറ്റത്. കാല് തകര്‍ന്നിരുന്നു. മര്‍ദ്ദനമേറ്റ് ശരീരമാസകലം കറുത്ത പാടുകണ്ടായിരുന്നു. ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ച ശേഷമാണ് പോലീസ് അവരെ ബലം പ്രയോഗിച്ച കൊണ്ടുപോയത്. പിന്നീട് എന്തു സംഭവിച്ചുവെന്ന അറിയില്ലെന്ന് ഫൈസാന്റെ മാതാവ് പറഞ്ഞു.

ലോകം ഇന്ന് ദോഹയിലേക്ക്; ഇന്ത്യയെ ക്ഷണിച്ച് ഖത്തര്‍, അമേരിക്കയും താലിബാനും കരാര്‍ ഒപ്പിടുംലോകം ഇന്ന് ദോഹയിലേക്ക്; ഇന്ത്യയെ ക്ഷണിച്ച് ഖത്തര്‍, അമേരിക്കയും താലിബാനും കരാര്‍ ഒപ്പിടും

ഫൈസാനെ പോലീസ് പിടിച്ചുകൊണ്ടുപോയി എന്നറിഞ്ഞപ്പോള്‍ ഞാന്‍ ആശുപത്രിയില്‍ പോയി. എന്നാല്‍ അവനെ അവിടെ കണ്ടില്ല. പിന്നീട് പോലീസുകാരോട് അന്വേഷിച്ചു. മകന്റെ ഫോട്ടോ കാണിച്ചുകൊടുത്തു. അപ്പോഴാണ് കസ്റ്റഡിയിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്. മകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. രാത്രി ഒരു മണി വരെ കാത്തിരുന്നു തിരിച്ചുപോന്നു. തൊട്ടടുത്ത ദിവസവും സ്‌റ്റേഷനിലേക്ക് പോയി. മകനെ ജയിലിലടയ്ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി. രാത്രി വൈകി തന്നെ പോലീസ് വിൡു. അപ്പോഴേക്കും മകന്‍ ഏകദേശം മരിച്ചിരുന്നുവെന്നും അമ്മ പറയുന്നു.

പോലീസ് വിട്ടയച്ച ശേഷം യുവാവിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു. നിവര്‍ന്നുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു യുവാവ്. ഫൈസാന്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ആന്തരികമായ പരിക്ക് കാരണമാണ് മരിച്ചത്. ശരീരത്തിന്റെ പിന്‍ഭാഗം നീല നിറമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

English summary
Delhi Violence: Man, Forced To Sing National Anthem In Video, Dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X