കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം: മര്‍ദ്ദനമേറ്റ യുവാവ് ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ടു; പൊലീസ് മര്‍ദ്ദനമെന്ന് കുടുംബം

  • By S Swetha
Google Oneindia Malayalam News

ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയിലെ സംഘര്‍ഷത്തിനിടെ പോലീസ് മര്‍ദ്ദിച്ച യുവാവ് കൊല്ലപ്പെട്ടു. ഇരുപത്തിമൂന്ന് വയസ്സുകാരനായ ഫൈസാനാണ് കൊല്ലപ്പെട്ടത്. ഇയാളെയും നാല് സുഹൃത്തുക്കളെയും കലാപത്തിനിടെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. യൂണിഫോം ധരിച്ച അഞ്ചോളം പൊലീസുകാര്‍ ചോരയില്‍ കുളിച്ച് നിലത്തിരിക്കുന്ന യുവാക്കളെ ലാത്തി കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ദില്ലി അക്രമം മുതലെടുക്കാന്‍ ഭീകര സംഘടകള്‍: തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്ത് ഐസിസ് പോസ്റ്ററുകള്‍!!ദില്ലി അക്രമം മുതലെടുക്കാന്‍ ഭീകര സംഘടകള്‍: തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്ത് ഐസിസ് പോസ്റ്ററുകള്‍!!

നിങ്ങള്‍ക്ക് ആസാദി വേണോ? ഇതാ ആസാദി എടുക്കൂ എന്ന് പരിഹസിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. മര്‍ദ്ദിക്കരുതെന്ന് യുവാക്കളുടെ അപേക്ഷ ചെവിക്കൊള്ളാതെ ദേശീയ ഗാനം ആലപിക്കുന്ന പൊലീസുകാരനെയും ദൃശ്യത്തില്‍ കാണിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ ചലനമില്ലാതെ കിടക്കുന്ന ഫൈസാനാണ് വീഡിയോ പുറത്ത് വന്ന് രണ്ട് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത്. ഫൈസാന്റെ മരണത്തിന് കാരണം പൊലീസ് മര്‍ദ്ദനമാണെന്ന് സഹോദരന്‍ നയീം ആരോപിക്കുന്നു.

delhi167-15829626

സംഭവത്തെ കുറിച്ച് നയീം പറയുന്നത് ഇങ്ങനെ: ഫെബ്രുവരി 23ാം തിയതി ഞായറാഴ്ച ഉച്ചയോടെ ജോലി കഴിഞ്ഞ് വന്ന ഫൈസാന്‍ സിഎഎ വിരുദ്ധ പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് പോയി. പെട്ടെന്നാണ് അവിടേക്ക് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ഇതേതുടര്‍ന്ന് കുഴഞ്ഞുവീണ ചെറുപ്പക്കാരെ പൊലീസ് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പൊലീസ് അവരെ നിഷ്‌കരുണം മര്‍ദ്ദിച്ചു. പിന്നീട് ഇവരെ ജിടിബി ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. എന്നാല്‍ പേരിന് വേണ്ടി മാത്രമാണ് അവിടെ പ്രവേശിപ്പിച്ചത്. അവരെ പെട്ടെന്ന് തന്നെ ജ്യോതിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും അവിടെ രണ്ട് ദിവസം പാര്‍പ്പിക്കുകയും ചെയ്തു. തന്റെ സഹോദരന്‍ ലോക്ക് അപ്പില്‍ മരിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും എന്നാല്‍ പൊലീസ് അവനെ കാണാന്‍ അനുവദിച്ചില്ലെന്നും നയീം പറയുന്നു. തങ്ങളെ അധിക്ഷേപിക്കുകയും പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

ഫെബ്രുവരി 25ന് വൈകുന്നേരം പൊലീസ് സ്റ്റേഷനില്‍ നിന്നും വിളി വരികയും ഫൈസാനെ കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഫൈസാന്‍ മരിക്കുമെന്ന് പൊലീസിന് അറിയാമായിരുന്നുവെന്നും എന്നാല്‍ അത് സ്റ്റേഷനില്‍ വെച്ചാകരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും നയീം ആരോപിക്കുന്നു. തലയോട്ടിയിലൂടെ രക്തസ്രാവമുള്ള താടിയെല്ലുകള്‍ ഒടിഞ്ഞ തകര്‍ന്ന ഒരു ശരീരമാണ് സ്‌റ്റേഷനില്‍ നിന്നും ലഭിച്ചതെന്ന് സഹോദരി ഭര്‍ത്താവ് ബബ്ലു പറയുന്നു. സ്റ്റേഷനില്‍ വെച്ച് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായി രാത്രി മുഴുവന്‍ അവന്‍ പിറുപിറുത്തിരുന്നു. തൊട്ടടുത്ത ദിവസം ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടുത്തെ ഡോക്ടര്‍ ജിടിബി ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അവിടെ എത്തുമ്പോഴേക്കും ഫൈസാന്‍ മരിച്ചതായി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


തങ്ങള്‍ക്ക് നേരെ വളരെയധികം അനീതി നടന്നതായി സഹോദരന്‍ നയീം പറയുന്നു. എല്ലായിടത്തും അശ്രദ്ധയുണ്ടായിരുന്നു. പൊലീസുകാര്‍ക്ക് ഞങ്ങളെ തല്ലാന്‍ ആരാണ് അധികാരം നല്‍കിയത്. ജനങ്ങളുടെ സുരക്ഷയ്ക്കല്ലേ അവര്‍ ഇവിടെയെന്നും നയീം ചോദിക്കുന്നു.

English summary
Delhi violence: Family of deceased against Delhi police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X