കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയും ആര്‍എസ്എസും ദില്ലിയില്‍ ഗോധ്ര സൃഷ്ടിക്കുന്നു: എഫ്ബി പോസ്റ്റില്‍ അധ്യാപകന്‍ അറസ്റ്റില്‍

Google Oneindia Malayalam News

ഗുവാഹത്തി: ദില്ലി അക്രമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. സില്‍ച്ചാറിലെ ഗുരുചരണ്‍ കോളേജിലെ ഗസ്റ്റ് അധ്യാപകനായ സൗര്‍ദീപ് സെന്‍ഗുപ്തയെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂട്ടക്കൊലയാളിയെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചില മുദ്രാവാക്യങ്ങളാണ് തിങ്കളാഴ്ച ദില്ലിയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്ക് കാരണമായതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്.

'ആര്‍എസ്എസിനോട് സോറി പറഞ്ഞിട്ടൊരു ചര്‍ച്ച വേണ്ട', മീഡിയ വണ്ണിൽ നിന്നിറങ്ങിപ്പോയി ബിജെപി നേതാവ്'ആര്‍എസ്എസിനോട് സോറി പറഞ്ഞിട്ടൊരു ചര്‍ച്ച വേണ്ട', മീഡിയ വണ്ണിൽ നിന്നിറങ്ങിപ്പോയി ബിജെപി നേതാവ്

 ബിജെപിക്കും ആര്‍എസ്എസിനും വിമര്‍ശനം

ബിജെപിക്കും ആര്‍എസ്എസിനും വിമര്‍ശനം


ബിജെപിയും ആര്‍എസ്എസും ദില്ലിയില്‍ ഗോധ്ര പുനസൃഷ്ടിക്കുകയാണെന്നും അധ്യാപകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. ഇതിന് പുറമേ മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടെ ഗുരുചരണ്‍ കോളേജിലെ ചില വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മുന്‍പത്തെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ മാപ്പപേക്ഷിച്ചുകൊണ്ട് അധ്യാപകന്‍ വെള്ളിയാഴ്ച മറ്റൊരു പോസ്റ്റും ഫേസ്ബുക്കില്‍ ഇട്ടിരുന്നു.

 ലക്ഷ്യം അതായിരുന്നില്ല

ലക്ഷ്യം അതായിരുന്നില്ല


" എന്റെ പോസ്റ്റ് ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മതപരമായ എല്ലാ പരമാര്‍ശങ്ങള്‍ക്കും ക്ഷമ ചോദിക്കുന്നു. സാമുദായിക പ്രശ്നങ്ങളില്‍ ഞാന്‍ നിരുത്തരവാദിത്തപരമായ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. അതെന്റെ ഭാഗത്തുനിന്ന് വന്ന വീഴ്ചയാണ്. എന്റെ ഉദ്ദേശ്യം ഏതെങ്കിലും ഒരു മതത്തെ അധിക്ഷേപിക്കുകയായിരുന്നില്ല" സൗര്‍ദീപ് ട്വിറ്ററില്‍ കുറിച്ചു.

സാമുദായിക കലാപങ്ങള്‍ക്ക് ഇടയാക്കും?

സാമുദായിക കലാപങ്ങള്‍ക്ക് ഇടയാക്കും?

ഗുരുചരണ്‍ കോളേജിലെ ഫിസിസ്ക് വിഭാഗം ഗസ്റ്റ് ലക്ചററായ സൗര്‍ദീപ് സെന്‍ഗുപ്ത അധിക്ഷേപപരമായ ഫേസ്ബുക്ക് പോസ്റ്റിട്ടെന്നും സനാതന ധര്‍മത്തെ ദുരുപയോഗം ചെയ്തുവെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമന്ത്രിയെ കൊലയാളി എന്ന് വിശേഷിപ്പിച്ചതുവഴി സാമുദായിക കലാപത്തിന് പ്രേരിപ്പിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള രാജ്യവിരുദ്ധ പരാമര്‍ശങ്ങളാണ് സാമുദായിക കലാപങ്ങള്‍ക്ക് ഇടയാക്കുന്നതെന്നാണ് സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതികരണം.

 പുറത്താക്കണമെന്ന് ആവശ്യം

പുറത്താക്കണമെന്ന് ആവശ്യം



അധ്യാപകനെ അടിയന്തരമായി പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് മുമ്പാകെ മെമ്മോറാണ്ടവും വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ സില്‍ച്ചാല്‍ പോലീസില്‍ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി വീട്ടില്‍ നിന്ന് പോലീസ് ഗുപ്തയെ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295 (എ), 153(എ), 507 , ഐടി ആക്ടിലെ 66 വകുപ്പുകള്‍ എന്നിവ പ്രകാരം അധ്യാപകനെതിരെ കേസെടുക്കുന്നത്. ഗുപ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പിന്നീട് ജില്ലാ സൂപ്രണ്ടും സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Delhi violence: Guest Lecturer arrested over post criticising PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X