കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബിജെപി നേതാക്കള്‍ കുടുങ്ങി; ശക്തമായ നടപടിക്ക് കോടതി, നാല് പേര്‍ക്കെതിരെ കേസെടുത്തേക്കും

Google Oneindia Malayalam News

ദില്ലി: കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ദില്ലി ഹൈക്കോടതി നിര്‍ദേശം. നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിച്ച ശേഷം ഉചിതമായ നടപടി എടുക്കാനാണ് നിര്‍ദേശം. കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ, അനുഭവ് വര്‍മ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് സാധ്യത. നടപടി എടുത്ത ശേഷമുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

വിദ്വേശ പ്രസംഗങ്ങളില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ഹൈക്കോടതി ദില്ലി പോലീസിനോട് ചോദിച്ചു. പ്രസംഗങ്ങള്‍ ഓരോന്നും പരിശോധിക്കണം. ബിജെപി നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തുന്ന വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കപില്‍ മിശ്രയുടെ പ്രസംഗ വീഡിയോ കണ്ടില്ലെന്ന പോലീസ് മറുപടിയെ തുടര്‍ന്നാണ് പ്രദര്‍ശിപ്പിച്ചത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

Recommended Video

cmsvideo
All You Want To Know About BJP Leader Kapil Mishra | Oneindia Malayalam

ഒട്ടും വൈകരുത്

ഒട്ടും വൈകരുത്

വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ വൈകരുത്. നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗ വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, അഭയ് വര്‍മ, പര്‍വേശ് വര്‍മ എന്നിവരുടെ പ്രസംഗങ്ങളാണ് കോടതിമുറിയില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത്.

ശക്തമായ നടപടി

ശക്തമായ നടപടി

കപില്‍ മിശ്രയുടെ പ്രസംഗത്തിന് ശേഷമാണ് ദില്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതാണ് പ്രസംഗ വീഡിയോ കോടതി പരസ്യമായി പരിശോധിക്കാന്‍ കാരണം. കലാപത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കെയാണ് ഹൈക്കോടതി ശക്തമായ നടപടി എടുക്കുന്നത്.

പോലീസിന് വിമര്‍ശനം

പോലീസിന് വിമര്‍ശനം

കേസെടുക്കാന്‍ വൈകിയ ദില്ലി പോലീസിനെ ഹൈക്കോടതി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്തരം പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാത്തത്. ഉചിതമായ നടപടി അപ്പോള്‍ തന്നെ എടുക്കേണ്ടതല്ലേ. കേവലം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യൂ എന്നും ജസ്റ്റിസ് എസ് മുരളീധര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

എല്ലാ വീഡിയോകളും കമ്മീഷണര്‍ക്ക്...

എല്ലാ വീഡിയോകളും കമ്മീഷണര്‍ക്ക്...

നാല് പേരുടെ വീഡിയോ മാത്രമല്ല, സമാനമായ വീഡിയോകളെല്ലാം പരിശോധിക്കണം, നടപടി എടുക്കണം. എല്ലാ വീഡിയോകളും പോലീസ് കമ്മീഷണര്‍ക്ക് കൈമാറണം. കമ്മീഷണര്‍ അമൂല്‍ പട്‌നായിക് ഓരോ വിദ്വേഷ പ്രാസംഗികനെതിരെയും കേസെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

 ഗുരുതരമായ പ്രത്യാഘാതങ്ങള്‍

ഗുരുതരമായ പ്രത്യാഘാതങ്ങള്‍

ലളിത കുമാരി കമ്മിറ്റിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാകണം പോലീസ് കമ്മീഷണര്‍ നടപടി സ്വീകരിക്കേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംഭവിക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ പരിഗണിക്കണം. ആരും നിയമത്തിന് മുകളില്‍ അല്ലെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതിയുടെ അതൃപ്തി

ഹൈക്കോടതിയുടെ അതൃപ്തി

ഹൈക്കോടതിയുടെ അതൃപ്തി പോലീസ് കമ്മീഷണറെ അറിയിക്കാന്‍ പോലീസിന് വേണ്ടി കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപ്പെട്ടു. കലാപത്തിനിടെ പോലീസ് അക്രമികളെ സഹായിച്ചുവെന്ന ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ദില്ലി ഹൈക്കോടതി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചത്.

പോലീസ് വീഡിയോ കണ്ടില്ല

പോലീസ് വീഡിയോ കണ്ടില്ല

കപില്‍ മിശ്രയുടെ പ്രസംഗത്തിന്റെ വീഡിയോ ഇതുവരെ കണ്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ എന്നിവരുടെ പ്രസംഗങ്ങളൊന്നും കണ്ടില്ലെന്ന് പോലീസ് ബോധിപ്പിച്ചു. അതുകൊണ്ട് കേസ് നാളെത്തേക്ക് മാറ്റണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഈ മറുപടിയാണ് കോടതിയെ പ്രകോപിപ്പിച്ചത്.

നിങ്ങള്‍ കേട്ടില്ലെന്നാണോ

നിങ്ങള്‍ കേട്ടില്ലെന്നാണോ

എല്ലാവരും കേട്ട വിദ്വേഷ പ്രസംഗം നിങ്ങള്‍ കേട്ടില്ലെന്നാണോ. എങ്കില്‍ വിവാദ പ്രസംഗത്തിന്റെ വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. എല്ലാ അഭിഭാഷകരുടെയും ഡിസിപി രാജേഷ് ദിയോയുടെയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെയും സാന്നിധ്യത്തിലാണ് കപില്‍ മിശ്രയുടെ പ്രസംഗ വീഡിയോ കോടതി മുറിയില്‍ പ്രദര്‍ശിപ്പിച്ചത്.

അടിയന്തര വിഷയമല്ലേ

അടിയന്തര വിഷയമല്ലേ

കുറ്റവാളികള്‍ക്കെതിരെ കേസെടുക്കുന്നത് അടിയന്തര വിഷയമല്ലേ എന്ന് ജസ്റ്റിസ് മുരളീധര്‍ തിരിച്ചുചോദിച്ചു. നൂറുകണക്കിന് ആളുകള്‍ വിദ്വേഷ പ്രസംഗം കേട്ടിട്ടുണ്ട്. പോലീസ് കേട്ടില്ലെന്ന് പറയുന്നത് ആശങ്കപ്പെടുത്തുന്നു. നിങ്ങളുടെ ഓഫീസില്‍ ടിവിയില്ലേ. എങ്ങനെയാണ് ഒരു പോലീസ് ഓഫീസര്‍ക്ക് വിവാദ വീഡിയോ ഇതുവരെ കണ്ടില്ലെന്ന് പറയാന്‍ സാധിക്കുക എന്നും കോടതി ചോദിച്ചു.

1984 ആവര്‍ത്തിക്കരുത്

1984 ആവര്‍ത്തിക്കരുത്

ഇനിയുമൊരു 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കരുത് എന്ന് കോടതി പറഞ്ഞു. കലാപക്കേസില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ. സുബൈദ ബീഗം അമിക്കസ് ക്യൂറിയാകും. കേസുമായി ബന്ധപ്പെട്ട കോടതിയെ സഹായിക്കുന്നതിനാണിത്. സമാധാനം പുലരാനുള്ള നിര്‍ദേശങ്ങളും കോടതി നല്‍കി.

 മുഖ്യമന്ത്രി ചെയ്യേണ്ടത്

മുഖ്യമന്ത്രി ചെയ്യേണ്ടത്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രിയും കലാപ മേഖല സവന്ദര്‍ശിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കണം. ജനവിശ്വാസം വീണ്ടെടുക്കണം. പരിക്കേറ്റവര്‍ക്ക് ചികില്‍സ ഉറപ്പാക്കണം. ഐബി ഉദ്യോഗസ്ഥന്റെ മരണത്തില്‍ ആശങ്കയുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സെഷന്‍സ് കോടതികള്‍ രാത്രിയും പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ഹര്‍ജിക്കാര്‍ ഇവര്‍

ഹര്‍ജിക്കാര്‍ ഇവര്‍

അക്രമത്തില്‍ ഏര്‍പ്പെടുന്നവരെ അറസ്റ്റ് ചെയ്യുകയും വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറും ആക്ടവിസ്റ്റ് ഫറാ നഖ്‌വിയുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

English summary
Delhi Violence: High Court Directs to the Police to register FIR Against Four BJP Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X